പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ അം​ഗീകരിക്കാനിടയില്ല ; ഇന്ന് രാഹുലുമായി കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന് സൂചന. കേരളത്തിൽ പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദങ്ങൾ എഐസിസി അംഗീകരിക്കാനിടയില്ല. സംഘപരിവാർ അജണ്ടയെന്ന നിലപാടിൽ തന്നെയായിരിക്കും നേതൃത്വം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി- സതീശൻ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കപ്പെടുമോയെന്നതിൽ വ്യക്തതയില്ല. പിഎം ശ്രീ നടപ്പാക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പിഎം ശ്രീ ഒപ്പിടണമെന്ന് അദ്ദേഹം പറയുന്നു.

പിഎം ശ്രീ ഒപ്പിടുന്നതിൽ വ്യക്തത തേടി കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ, ഒരുവിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ പിഎം ശ്രീ ഒപ്പിടുന്നതിനെ എതിർത്തിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പ​ദ്ധതി, ഭരണത്തിലേറിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണെന്നും പറയുന്നു. എന്നാൽ, കോണ്ഡ​ഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....