ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു ചാക്കിൽ നിന്ന് നിർണായക വിവരം പോലീസിന് ലഭിച്ചു. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങളുമായി എത്തിച്ച ചാക്ക് എന്നാണ് സൂചന. ചാക്കിലെ എഴുത്തുകളിൽ നിന്നാണ് ഇത് വ്യക്തമായത്. പുതൂർ പോലീസ് ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി. പ്രതിയെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചു. തോട്ടം തൊഴിലാളിയായ ഒരാളാണ് പ്രതിയെന്നാണ് പറയുന്നത്. മൃതദേഹങ്ങൾ ഇതര സംസ്ഥാനക്കാരുടേതാണെന്നാണ് സൂചന ലഭിച്ചു. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും പെൺകുഞ്ഞിൻ്റെയും മൃതദേഹമെന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. മരിച്ചത് ബംഗാള്‍ സ്വദേശിയാണെന്നും സംശയമുണ്ട്. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിൻ്റെയും ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങൾക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നും പോലീസ് പറയുന്നു. പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്ക് കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...