ഇലക്ട്രിക് കാറുകൾ പതിയെ വിപണി കീഴടക്കുമ്പോഴും ഡീസൽ കാറുകൾ പിടിച്ച് നിൽക്കുന്നതിന്റെ കാരണം അവയുടെ ജനപ്രിതിയാണ്. മികച്ച മൈലേജും പെർഫോമൻസും നൽകുന്നവയാണ് ഡീസൽ എഞ്ചിൻ വാഹനങ്ങൾ. നിങ്ങളൊരു ഡീസൽ എഞ്ചിൻ പ്രേമിയാണ് എങ്കിൽ കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച ഡീസൽ കാറുകളാണ് (Diesel Cars) നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായ്, ഹോണ്ട എന്നീ ബ്രാന്റുകളുടെ വാഹനങ്ങൾ ഉൾപ്പെടുന്നു. 2027ൽ പുതിയ എമിഷൻ നിയന്ത്രണങ്ങൾ വരുന്നതോടെ ഇല്ലാതാകാൻ പോകുന്ന വാഹനങ്ങളാണ് ഇവയിൽ മിക്കതും. ടാറ്റ ആൾട്രോസ് ഹാച്ച്ബാക്കാണ് നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ഡീസൽ കാർ. ഈ വാഹനത്തിൽ കമ്പനി 1.5 ലിറ്റർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് നൽകിയിട്ടുള്ളത്. 88.78 ബിഎച്ച്പി പവറും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക് കൂടിയാണിത്. 7.54 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 20 കിലോമീറ്റർ വരെ മൈലേജും ടാറ്റ ആൾട്രോസ് നൽകുന്നു.
മഹീന്ദ്ര ബൊലേറോ
പരുക്കൻ ബിൽഡ് ക്വാളിറ്റിയും കരുത്തൻ എഞ്ചിനുമുള്ള ഡീസൽ വാഹനമാണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ മഹീന്ദ്ര ബൊലേറോ മികച്ച ചോയിസായിരിക്കും. ഈ വാഹനത്തിൽ 75 ബിഎച്ച്പി പവറും 210 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണുള്ളത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ. 9.78 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 16 കിലോമീറ്റർ മൈലേജും ബൊലേറോ നൽകുന്നു.
മഹീന്ദ്ര ബൊലേറോ നിയോ
മഹീന്ദ്ര ബൊലേറോ നിയോ കരുത്തിനും സൌകര്യത്തിനും പ്രധാന്യം നൽകുന്നവർക്ക് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച വാഹനമാണ്. 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമായിട്ടാണ് ഈ വാഹനം വരുന്നത്. 98.6 ബിഎച്ച്പി പീക്ക് പവറും 260 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചനാണ് ഇത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും മഹീന്ദ്ര ബൊലേറോ നിയോയിൽ ഉണ്ട്. 9.63 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വിലയുള്ള വാഹനത്തിന് 17.29 കിലോമീറ്റർ മൈലേജുണ്ട്.
മഹീന്ദ്ര XUV300 വില കുറഞ്ഞ ഡീസൽ കാറുകളുടെ നിരയിൽ അടുത്തതും മഹീന്ദ്രയുടെ തന്നെ വാഹനമാണ്. മഹീന്ദ്ര XUV300 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് എഎംടി യൂണിറ്റും ഈ വാഹനത്തിലുണ്ട്. ആകർഷകമായ ഇന്റീരിയറും ഫീച്ചറുകളുമായിട്ടാണ് മഹീന്ദ്ര XUV300 വരുന്നത്. 10.20 ലക്ഷം രൂപ മുതലാണ് ഡീസൽ മോഡലിന്റെ എക്സ് ഷോറൂം വില.
കിയ സോനെറ്റ് ഡിസൈനിന് കൂടി പ്രാധാന്യം നൽകുന്ന ആളുകൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന സ്റ്റൈലൻ വാഹനമാണ് കിയ സോനെറ്റ്. കിയ സോനെറ്റിന്റെ ഡീസൽ വേരിയന്റുകൾക്ക് കരുത്ത് നൽകുന്നത് 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്. ഈ എഞ്ചിൻ 114 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 9.95 ലക്ഷം രൂപ മുതൽ വിലയുള്ള ഡീസൽ മോഡലുകൾ 18.4 കിലോമീറ്റർ മൈലേജും നൽകുന്നു.
ഹ്യുണ്ടായ് വെന്യു ഇന്ത്യയിലെ ജനപ്രിയ വാഹനങ്ങളിലൊന്നായ ഹ്യുണ്ടായ് വെന്യുവും ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമാണ്. ഈ വാഹനത്തിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണുള്ളത്. 98.63 ബിഎച്ച്പി പവറും 240 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. ഒരു ലിറ്റർ ഡീസലിൽ 18 കിലോമീറ്റർ വരെ മൈലേജാണ് ഹ്യുണ്ടായ് വെന്യു നൽകുന്നത്. 10.46 ലക്ഷം രൂപ മുതലാണ് വെന്യു ഡീസൽ മോഡലുകളുടെ എക്സ് ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങിലൊന്നാണ് ടാറ്റ നെക്സോൺ. ഈ വാഹനത്തിന്റെ ഡീസൽ വേരിയന്റുകൾക്ക് 10 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി വരുന്ന ടാറ്റ നെക്സോൺ 113.42 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്നു. 23.22 കിലോമീറ്റർ വരെ മൈലേജാണ് ഈ വാഹനം നൽകുന്നത്.
ഇന്ത്യയിലെ വില കുറഞ്ഞ ഡീസൽ കാറുകൾ
RECENT NEWS
Advertisment