തിരുവല്ല : ബൈപാസില്‍ ഓട്ടോറിക്ഷ പോത്തിനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. തിരുമൂലപുരം കൊല്ലകുന്നില്‍ പ്രമോദി (34) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ബൈപാസിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. ബൈപാസ് പാതയോരത്ത് പുല്ല് മേയാന്‍ വിട്ടിരുന്ന പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ പോത്ത് ചത്തു. അപകടത്തില്‍ സാരമായി പരിക്കേറ്റ പ്രമോദിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോത്തിനെ ഇടിച്ച് ഒട്ടോറിക്ഷാ മറിഞ്ഞ് അപകടം ; യുവാവിന് പരിക്ക്
RECENT NEWS
Advertisment