പാലക്കാട് : കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചെങ്കിലും സമയവായ ചര്‍ച്ചകളുടെ സാധ്യത തള്ളാതെ പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഗോപിനാഥുള്‍പ്പെടെ അംഗങ്ങളായ ഭരണസമിതി നിലവിലെ അഞ്ചുവര്‍ഷവും പൂര്‍ത്തിയാക്കുമെന്ന ഓര്‍മപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണ്.
ഭരണം മറിയുന്ന സാഹചര്യമില്ലെന്നും ഗോപിനാഥാണ് പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസെന്നും അംഗങ്ങള്‍ പറയുന്നത് സമ്മര്‍ദത്തിന് വഴിയൊരുക്കലെന്നാണ് വിലയിരുത്തല്‍. രാജി പ്രഖ്യാപനത്തിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗോപിനാഥിന് പരസ്യ പിന്തുണയുമായെത്തിയത്. ഈ ആവേശം കണ്ടില്ലെന്ന് നടിക്കാന്‍ നേതൃത്വത്തിനാകില്ലെന്ന് ഒരുവിഭാഗം. പെരിങ്ങോട്ടുകുറിശ്ശിയിലെ പഞ്ചായത്തംഗത്വം രാജിവെയ്ക്കില്ലെന്ന ഗോപിനാഥിന്റെ നിലപാട് കോണ്‍ഗ്രസുമായി സഹകരണം അവസാനിപ്പിച്ചിട്ടില്ലെന്ന മട്ടിലുള്ള പ്രതികരണമാണ്.
പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസെന്നാല്‍ ഗോപിനാഥാണെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഓര്‍മപ്പെടുത്തലും നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോപിനാഥിന് സീറ്റില്ലെന്നറിഞ്ഞ സമയം പഞ്ചായത്തംഗങ്ങള്‍ മുഴുവന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. നിലവില്‍ അത്തരം നീക്കമില്ലെങ്കിലും കെ.പി.സി.സി േനതൃത്വം ഇടപെടാന്‍ വൈകിയാല്‍ രാഷ്ട്രീയ കാലാവസ്ഥ പ്രതികൂലമാകുമെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.