പ​രി​യാ​രം റോ​ഡി​ലെ തേ​ര​ട​പ്പു​ഴ വ​ള​വ് നേ​രേ​യാ​ക്ക​ണം ; കേ​ര​ള കോ​ൺ​ഗ്ര​സ് സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​കോ​ശി പോ​ൾ

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി : മ​ല്ല​പ്പ​ള്ളി – പ​രി​യാ​രം – കോ​മ​ളം റോ​ഡി​ലെ തേ​ര​ട​പ്പു​ഴ ക​ലു​ങ്കി​നു സ​മീ​പം നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ പ​രി​ഹ​രി​ക്കു​വാ​ൻ അ​ടി​യന്തിര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​കോ​ശി പോ​ൾ. തേ​ര​ട​പ്പു​ഴ ക​ലു​ങ്കി​നു സ​മീ​പം നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കു പ​രി​ഹാ​രം തേ​ടി കേ​ര​ള കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റോ​ഡ് നി​ർ​മി​ച്ച കെ​എ​സ്ടി​പി​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് പ​രി​പാ​ല​ന ചു​മ​ത​ല ഉ​ണ്ടാ​യി​രി​ക്കേ, തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ളും ഒ​രു മ​ര​ണ​വും ന​ട​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

റോ​ഡ് സു​ര​ക്ഷാ വി​ഭാ​ഗം സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും കു​ഞ്ഞു​കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ടി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ജോ​ൺ​സ​ൺ കു​ര്യ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​എ​സ്. ശ്രീ​ദേ​വി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​പ​ട്ടേ​രി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. വി​ദ്യ​മോ​ൾ, സൂ​സ​ൻ ദാ​നി​യേ​ൽ, അം​ഗം സ​ജി ഡേ​വി​ഡ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലൈ​ല അ​ല​ക്സാ​ണ്ട​ർ, അ​നി​ൽ ക​യ്യാ​ലാ​ത്ത്, രാ​ജ​ൻ എ​ണാ​ട്ട്, ഏ​ബ്ര​ഹാം ജോ​ർ​ജ്, ജോ​സ് കു​ഴി​മ​ണ്ണി​ൽ, ബാ​ബു പ​ടി​ഞ്ഞാ​റെ​ക്കൂ​റ്റ്, ജോ​ൺ​സ​ൺ ജേ​ക്ക​ബ്, ജോ​സ​ഫ് മാ​ത്യു, ബി​ജു പ​ണി​ക്ക​മു​റി, അ​ല​ക്സാ​ണ്ട​ർ കു​ള​ങ്ങ​ര, ജേ​ക്ക​ബ് ജോ​ർ​ജ്, സ​തീ​ഷ് ക​രി​ങ്ങ​ടം​പ​ള്ളി, സാ​ബു ക​ള​ർ​മ​ണ്ണി​ൽ , എം. ​കെ. കു​ര്യ​ൻ​ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...