Thursday, May 15, 2025 11:51 am

ജെനീഷ് കുമാര്‍ വാക്കുപാലിച്ചു ; ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ വൈദ്യുതിയെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ വൈദ്യുതി എത്തി. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ്  ഒറ്റപ്പെട്ടു കിടക്കുന്ന ആവണിപ്പാറയില്‍ വൈദ്യുതി എത്തിച്ചതെന്ന് സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വി.എസ് അച്ച്യുതാനന്ദന്റെ കാലഘട്ടത്തില്‍ പ്രഖ്യാപിച്ചതാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം. ഇതിനായി കുറഞ്ഞത് ഒരുകോടി രൂപ കെഎസ്ഇബി നീക്കിവെച്ചു. കേരളത്തിലെ 87 നിയോജകമണ്ഡലങ്ങളിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പായി. പാലക്കാടാണ് ആദ്യം നടപ്പാക്കിയത്. പിന്നീട് എം.എം മണി വൈദ്യുതി വകുപ്പ് മന്ത്രി ആയതിന് ശേഷമാണ് ഇത് പൂര്‍ത്തീകരിച്ചത്. സാധാരണ നിലയില്‍ ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിച്ച 1.57 കോടി രൂപ ഉപയോഗിച്ചാണ് ആവണിപ്പാറയില്‍ വൈദ്യുതി എത്തിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.

33 കുടുംബങ്ങളാണ് കോളനിയില്‍ ഉള്ളത്. 6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് കോളനിയില്‍ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ മൂഴി വരെ 1.8 കിലോമീറ്റര്‍ ദൂരം ഓവര്‍ ഹെഡ് എബിസി കേബിളും, മൂഴി മുതല്‍ കോളനിയ്ക്ക് മറുകരയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരം വരെയുള്ള 5 കിലോമീറ്റര്‍ ദൂരം അണ്ടര്‍ ഗ്രൗണ്ട് കേബിളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും കോളനിക്കുള്ളിലുമായി ഒരു കിലോമീറ്റര്‍ ദൂരം എല്‍റ്റി എബിസി കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. ആറിനു കുറുകെ കേബിള്‍ വലിക്കുന്ന ജോലി വലിയ ശ്രമകരമായിരുന്നു. ഇരുകരകളിലും പോസ്റ്റ് സ്ഥാപിച്ച് കുറുകെ കമ്പിയിട്ട് അതില്‍ കപ്പി സ്ഥാപിച്ചാണ് ആറിനു കുറുകെ കേബിള്‍ ഇട്ടത്. അച്ചന്‍കോവില്‍ ആറില്‍ ജല നിരപ്പ് ഉയര്‍ന്നതും ജോലി ദുഷ്‌കരമാക്കി. കോളനിക്കുള്ളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. കോളനിക്കുള്ളില്‍ 35 സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കോളനിയിലെ 33 വീടുകള്‍ക്കും അംഗന്‍വാടിക്കും കണക്ഷന്‍ നല്കി. ചേമ്പാല ഫോറസ്റ്റ് സ്റ്റേഷനും കണക്ഷന്‍ നല്കും. വീടുകള്‍ക്കുള്ള വയറിംഗ് ജോലികള്‍ ഗ്രാമ പഞ്ചായത്ത് നടത്തി നല്കിയിരുന്നു.

അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കോന്നി വിജയകുമാര്‍, സിന്ധു, കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ എസ്.രാജ്കുമാര്‍, റാന്നി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സുധീര്‍ എസ്.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്

0
കണ്ണൂര്‍ : മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. 'ധീരജിനെ കുത്തിയ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഹരിക്കടത്ത് മാഫിയ പിടിമുറുക്കുന്നു

0
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഹരിക്കടത്ത് മാഫിയ പിടിമുറുക്കുന്നു. മൂന്ന് മാസത്തിനിടെ നാല്...

പുതിയ യുദ്ധതന്ത്രങ്ങളുടെ മുനയൊടിക്കാന്‍ ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര

0
ഭുവനേശ്വര്‍: ബുധനാഴ്ച ഇന്ത്യ മൂന്നാംവട്ടവും വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര മിസൈലായ ഭാര്‍ഗവാസ്ത്രയ്ക്ക്...

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

0
മലമ്പുഴ : മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട്...