വെള്ളയില്‍ ആവിക്കല്‍ത്തോട് മലിനജല പ്ലാന്റിനെതിരെ പ്രതിഷേധo ശക്തo

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍ത്തോട് മലിനജല പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. നിര്‍ദിഷ്ട പ്ലാന്റിന്റെ സര്‍വേ പുനരാരംഭിക്കുന്നതിനെതിരായാണ് പ്രതിഷേധം. സര്‍വേ നടക്കുന്ന ഭാഗത്തേക്ക് ജനങ്ങള്‍ മാര്‍ച്ച്‌ നടത്തി. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹമെത്തി മാര്‍ച്ച്‌ തടഞ്ഞു. സമരസമിതി നേതാക്കളായ ബഷീര്‍, മുജീബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതോടെ പ്രതിഷേധക്കാര്‍ ബീച്ച്‌ റോഡില്‍ പോലീസ് വണ്ടിക്ക് മുന്നില്‍ ഇരുന്നും കിടന്നും പ്രതിഷേധിച്ചു. കോര്‍പ്പറേഷന്റെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സര്‍വേ നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ബീച്ച്‌ റോഡിന്റെ ഇരുവശവും ഗതാഗതം സ്തംഭിച്ചു.

എം.കെ രാഘവര്‍ എം.പി, പി.എം നിയാസ്, വാര്‍ഡ് കൗണ്‍സിലര്‍ സോഫിയ, കെ.എസ്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സ്ഥലത്തെത്തി. പോലീസുമായി ചര്‍ച്ച നടത്തി. മലിനജല പ്ലാന്റ് നിര്‍മാണം സംബന്ധിച്ച്‌ നേരത്തെ തന്നെ കോര്‍പ്പറേഷനുമായി സംസാരിച്ചിരുന്നെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി ദുരീകരിക്കാത പദ്ധതി നടപ്പാക്കരുതെന്ന് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി അവരെ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എം.കെ. രാഘവര്‍ എം.പി പറഞ്ഞു. മലിനജല പ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് കലക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്ഢി പറഞ്ഞു. ജനങ്ങളുമായി കോര്‍പ്പറേഷന്‍ നിരവധി തവണ ചര്‍ച്ച നടത്തിയതാണ്. വിഷയത്തില്‍ സര്‍വ കക്ഷിയോഗം വിളിക്കേണ്ടതില്ല. പരാതിയുള്ളവര്‍ക്ക് തന്നെ സമീപിക്കാമെന്നും കലക്ടര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...