കോയമ്പത്തൂര്‍: അവിനാശി അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതെന്ന് സംശയം. വാഹനാപകടത്തില്‍ അറസ്റ്റിലായ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊച്ചിയില്‍ നിന്ന് തിരുപ്പൂരിലേയ്ക്ക് പോകും വഴി ലോറിയില്‍ വെച്ച് മദ്യപിച്ചു. ഡ്രൈവര്‍ ഹേമരാജിന് കൂട്ടു വന്ന സുഹൃത്ത് അപകടത്തിന് ശേഷം മുങ്ങി. അപകടം മനപൂര്‍വ്വം സൃഷ്ടിച്ചതോ ഹേമരാജും സുഹൃത്തും അവയവ മാഫിയയുടെ കണ്ണികളാണോ എന്ന് സംശയം. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും. കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.