കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍പ്പിലേക്ക് ; ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് വിഭാഗത്തില്‍ ലയിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍പ്പിലേക്ക്. ചെയര്‍മാൻ ജോണി നെല്ലൂരും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎൽഎയും വെവ്വേറെ വിളിച്ച യോഗങ്ങള്‍ ഇന്ന് കോട്ടയത്ത് നടക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാർട്ടിയിൽ തർക്കം. രാവിലെ ഒമ്പതരയ്ക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അനൂപ് ജേക്കബിന്റെ  യോഗം. ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ  യോഗം പത്തരയ്ക്ക് പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടക്കും.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെ ചൊല്ലിയുള്ള ത‍ർക്കം കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനെ രണ്ടാക്കി. ജേക്കബ് ജോണി നെല്ലൂർ വിഭാഗം 29 ന് ജോസഫ് വിഭാഗത്തിൽ ലയിക്കുമെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എറണാകുളത്താണ് ലയന സമ്മേളനം. വൈകാതെ അനൂപ് ജേക്കബും എത്തുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് പറഞ്ഞു. ജോണി നെല്ലൂര്‍ ഇന്ന് ലയന പ്രഖ്യാപനം നടത്തും എന്നാണ് വിവരം. എന്നാല്‍ ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. ഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരുടെയും പിന്തുണയുണ്ടെന്നാണ് ഇരുപക്ഷത്തിന്‍റെയും അവകാശവാദം.

ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്റെ ലക്ഷ്യം. കുട്ടനാട് സീറ്റിന്റെ  കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ ലയന നീക്കം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...