ഇനി പറയുന്ന ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കൂ ; പൊണ്ണത്തടി കുറയ്ക്കാം

For full experience, Download our mobile application:
Get it on Google Play

ചടഞ്ഞുകൂടിയുള്ള ജീവിത ശൈലി പൊണ്ണത്തടിക്ക് കാരണമാകും. വ്യായാമമില്ലായ്മ ശരീരഭാരം കൂടാന്‍ കാരണമാകും. ശരീരഭാരം കൂടുന്നത് ഹൃദ്രോഗം വരാനുള്ള ഒരു ഘടകമാണ്. വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും. ഇത് അപകടകരമാണ്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും മെറ്റബോളിക് സിന്‍ഡ്രോമിനും കാരണമാകും. കൂടാതെ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടും. നമ്മുടെ തെറ്റായ ജീവിതശൈലിയും വ്യായാമമില്ലായ്മയുമാണ് ഇതിലേക്ക് നയിക്കുന്നത്. തടി കൂടുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നത് രാത്രിയില്‍ കഴിക്കുന്ന ഭക്ഷണമാണ്. പൊണ്ണത്തടി കൂടാതിരിയ്ക്കാന്‍ ഇനി പറയുന്ന 6 ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കരുത്.

1.രാത്രിയില്‍ ചായ, കാപ്പി മറ്റ് പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കാതിരിക്കുക. ഇവ തടി കൂട്ടുന്നതിന് കാരണമാകുന്നു. ചായയിലും കാപ്പിയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തും. ശരീരഭാരം കുറയ്ക്കുന്നതിനായി ദിവസവും 7 മണിക്കൂറെങ്കിലും രാവിലെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
2. മൈദ ചേര്‍ത്ത് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ശരീരത്തിന് ഒരു ഗുണവും നല്‍കുന്നില്ലെന്ന് മാത്രമല്ല ശരീരത്തിന് ദോഷകരമാവുകയും ചെയ്യുന്നു. ഇവയില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. രാത്രിയില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. തന്മൂലം പ്രമേഹത്തിന്റെ സാധ്യത കൂട്ടുന്നു.
3. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിവതും ഒഴിവാക്കുക. ഇവ അമിതമായ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു.
4. രാത്രിയില്‍ ബീഫ്, ചിക്കന്‍ പോലുള്ള അമിത പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇവ ദഹിക്കാന്‍ ഏറെ സമയമെടുക്കും. ഭാരം കൂട്ടുന്നതിനും കാരണമാകും.
5. എരിവും പുളിയും മസാലകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് നെഞ്ചെരിച്ചില്‍, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല ഇവ ശരീരത്തില്‍ അമിത അളവില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
6. രാത്രിയില്‍ ചിപ്‌സ്, ലെയ്‌സ്, ബിംഗോ തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. ഇവയില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. രാത്രിയില്‍ ഇവ രക്തസമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...