പ്രമേഹരോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നാം പിന്തുടരുന്ന ഭക്ഷണക്രമവും ജീവിതശൈലിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകരമാണോ അല്ലയോ എന്ന് മനസ്സിലാക്കി ഷുഗർ നിലയിലെ വലിയ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാൻ ഇത് നമ്മെ സഹായിക്കുന്നു. വീട്ടിൽ നിന്ന് സ്വയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുവാൻ സഹായിക്കുന്ന ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. വീട്ടിൽ നിന്നുള്ള രക്ത പരിശോധനയിൽ ചില സാധാരണ തെറ്റുകൾ വന്നേക്കാം. ഈ തെറ്റുകൾ പക്ഷെ ആകെ ആരോഗ്യ അവസ്ഥയെ ബാധിക്കുന്ന തരത്തിൽ ആണെങ്കിലോ ? തെറ്റായ റിസൾട്ടുകൾ മൂലം തെറ്റായ മെഡിസിൻ രീതി പിന്തുടരുന്നത് അപകടത്തിലേക്ക് നയിച്ചേക്കാം. അതിനാൽ കൃത്യത ഈ കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.
പഞ്ചസാരയുടെ അളവ് ടെസ്റ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാര ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് അളക്കുന്നത് വ്യത്യസ്തമായ റിസൾട്ട് നല്കിയേക്കാം. അതിനാൽ ഭക്ഷണ ശേഷം ഉടനെ റിസൾട്ട് ആവശ്യമായ സ
സന്ദര്‍ഭങ്ങളിൽ ആവശ്യമായ ഇടവേള നൽകേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെ ഉള്ള പരിശോധന
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി മനസ്സിലാക്കുന്നതിനായി ദിവസത്തിന്റെ വ്യത്യസ്ഥ ഇടവേളകളിൽ പരിശോധിക്കുന്നത് മികച്ച ഫലം നൽകും.
ഒരേ വിരലിൽ നിന്ന് തന്നെ രക്തം എടുക്കുന്നത്
രക്തത്തിലെ പഞ്ചസാര അറിയുന്നതിനായി വിരലിൽ നിന്നും രക്തം എടുക്കുന്ന മാർഗ്ഗം ആണ് സാധാരണയായി ഉപയോഗിക്കുന്നുന്നത്. ഇതിനായി ഒരേ വിരൽ തന്നെ ഉപയോഗിക്കുന്നത് അവിടെ വലിയ മുറിവും വേദനയും ഉണ്ടാകുവാനുള്ള സാധ്യതയുള്ളതിനാൽ വിരലുകൾ മാറി മാറ്റി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു കുത്ത്, ഒരു സൂചി
പല രോഗികളും ഒരേ സൂചി അഞ്ചോ ആറോ തവണകളിൽ കൂടുതൽ ഉപയോഗിക്കുന്നതായി കാണപ്പെടുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത പലമടങ്ങ് വർദ്ധിപ്പിക്കും. മുൻപേ ഉപയോഗിച്ച സൂചി സുരക്ഷിതമായി നശിപ്പിക്കേണ്ടതാണ്.
സൂചിയുടെ നീളം ക്രമീകരിക്കുക
പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ലാൻസിങ് ഉപകരണങ്ങൽ, വിരലുകളിലെ ചർമ്മത്തിന്റെ കനം അനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തിൽ ഉള്ളവയായിരിക്കും. ശരിയായ രീതിയിൽ വേദന രഹിതമായി ടെസ്റ്റ് ചെയ്യുവാനായി സൂചി 3-4 ഇടയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ശുചിത്വം
രക്ത സാമ്പിൾ ലഭിക്കുവാനായി സൂചി ഉപയോഗിച്ച് വിരലിൽ നിന്നും രക്ത സാമ്പിൾ എടുക്കുന്നതിനു മുൻപായി പ്രസ്തുത ഭാഗത്ത് ആണ് നശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ സ്പിരിറ്റ് ഉപയോഗിച്ച് വിരൽ വൃത്തിയാക്കിയ ശേഷം ഉടനെ തന്നെ രക്ത സാമ്പിളുകൾ എടുക്കരുത്. കുത്തുന്നതിന് മുമ്പ് ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് സ്പിരിറ്റ് ബാഷ്പീകരിക്കപ്പെടുന്നതുവരെ കാത്തിരിക്കുക.
അളവിലെ വ്യത്യാസങ്ങൾ
ഗ്ലൂക്കോമീറ്ററിന്റെ റീഡിംഗും രക്തത്തിലെ പഞ്ചസാരയുടെ ലബോറട്ടറി പരിശോധനയും തമ്മിൽ വ്യത്യസമുണ്ടായെക്കാം. സാധ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാലും പരിശോധനാ ഫലത്തിൽ വ്യത്യാസമുണ്ടെങ്കിൽ പരിഭ്രാന്തരാകരുത്.