Saturday, April 26, 2025 7:39 am

അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാകില്ല – മന്ത്രി എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. ചില വ്യക്തികൾ പറയുന്നത് സംഘടനയുടെ നിലപാടായി കാണേണ്ടതില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്താൻ ബഹുജന സമ്മർദ്ദം വേണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത രംഗത്തെത്തിയിരുന്നു.

വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുന്നത്.

പെൺകുട്ടിയെ വേദിയിൽ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടർന്നാണ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. സമസ്തയുടെ നിലപാടുകൾ കാലോചിതമായി പരിഷ്കരിച്ചവയാണെന്നും ബാലാവകാശ കമ്മീഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്ത വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം : നാലാം ദിവസവും മേഖല പൂർണ്ണമായും വളഞ്ഞ് പരിശോധന

0
ശ്രീന​ഗർ: ഭീകരാക്രമണം നടന്ന് നാലാം ദിവസവും പഹൽഗാം അടക്കമുള്ള മേഖലയിൽ ശക്തമായ...

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത് 10 പേ​ർ

0
​കൽ​പ​റ്റ : 16 മാ​സ​ത്തി​നി​ടെ വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത്...

മലപ്പുറം തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

0
മനാമ : മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്റൈനിൽ...

പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ്...