ചെങ്ങന്നൂർ : സംസ്ഥാന സാമൂഹ്യനീതി വകുപ്പും മെയിന്റനൻസ് ട്രൈബ്യൂണലും ചേർന്ന് മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്ക്കരണ പരിപാടി സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അദ്ധ്യക്ഷത വഹിച്ചു. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൾ ഡോ. ജേക്കബ് തോമസ്, ഡോ.സി.ആർ.അജിത് സെൻ, എൻ.പ്രകാശ്, സുധീർ ബാബു, ഷീബ മാത്യു, അനീഷ് ഈപ്പൻ, അനിൽ എന്നിവർ പ്രസംഗിച്ചു. കെ.ജി.ചാറ്റർജി, വാഹിദ് മുഹമ്മദ് എന്നിവർ ക്ലാസ്സുകളെടുത്തു.
മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ; ബോധവത്ക്കരണ പരിപാടി നടത്തി
RECENT NEWS
Advertisment