പത്തനംതിട്ട : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായ ബോധവത്കരണ പരിപാടി നാളെ (10) ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി ഗവ. മഹിളാ മന്ദിരത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിക്കും. പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലീലാമ്മ മുഖ്യപ്രഭാഷണം നടത്തും. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
കോഴഞ്ചേരി മഹിളാ മന്ദിരത്തില്‍ ബോധവത്കരണ പരിപാടി നാളെ (10)
RECENT NEWS
Advertisment