‘സിപിഎമ്മിന്റെ പഴയ മൂല്യങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടു’ ; പിണറായി വിജയന്റെ ധാർഷ്ട്യവും പരാജയത്തിന് കാരണമെന്ന് ആയിഷാ പോറ്റി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഇടതുപക്ഷത്തിന്റെ കനത്ത പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യവും സിപിഎമ്മിന്റെ തെറ്റായ നയങ്ങളുമാണെന്ന് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആയിഷാ പോറ്റി. സ്ത്രീ സുരക്ഷയുടെ അപ്പോസ്തലന്മാരാണെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷക്കാർ തനിക്കെതിരെ ക്രൂരമായ വ്യക്തിഹത്യയാണ് നടത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ആർക്കും ചേരാത്ത ഭാഷ ഉപയോഗിച്ച് തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും അവർ ആരോപിച്ചു. സാധാരണക്കാരോടും തൊഴിലാളികളോടും സ്നേഹമുള്ള, ഏകാധിപത്യമില്ലാത്ത പഴയ സിപിഎമ്മിന്റെ മൂല്യങ്ങൾ ഇപ്പോൾ പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

ഈ പരാജയത്തിൽ നിന്ന് പാർട്ടി പാഠം പഠിക്കുമെന്നോ നയങ്ങളിൽ മാറ്റം വരുത്തുമെന്നോ താൻ കരുതുന്നില്ലെന്നും ആയിഷാ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ ചെറിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും അത് താൻ അംഗീകരിക്കുന്നു. എന്നാൽ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും മുൻപുണ്ടായിരുന്ന അതെ പിന്തുണ ജനങ്ങളിൽ നിന്ന് അനുഭവപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...