അയിരൂർ: സമൂഹത്തിൽ തള്ളപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും പുനരധിവസിപ്പിച്ച് അവർക്ക് ആവശ്യമായ പാർപ്പിടം, ഭക്ഷണം, മരുന്ന്, പരിചരണം എന്നിവ സാധ്യമാക്കുന്നതിന് മാതൃകാപരമായി കഴിഞ്ഞെന്ന് മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ ഡോ. തീയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. അയിരൂർ കർമ്മേൽ മന്ദിരം സ്ഥാപനങ്ങളുടെ സപ്തതി സമാപനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70 വർഷമായി മാർത്തോമ്മാ സഭയുടെ ഉടമസ്ഥതയിൽ അയിരൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കർമ്മേൽ മന്ദിരം എന്നും അദ്ദേഹം സൂചിപ്പിച്ചു
മാർത്തോമ്മാ സഭ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണൻ എം.എൽ എ, മന്ദിരം ജനറൽ സെക്രട്ടറി സാംകുട്ടി അയ്യക്കാവിൽ, അഡ്മിനിസ്ടേറ്റർ റവ തോമസ് പി. ചാണ്ടി, അയിരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിക്രമൻ നാരായണൻ, റവ.തോമസ് ഈശോ, ജോർജ് സി. മാത്യു എന്നിവർ പ്രസംഗിച്ചു.