പുല്ലു വെട്ട് യന്ത്രങ്ങളും സിസിടിവി ക്യാമറയും മോഷണം പോയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: പുല്ലു വെട്ട് യന്ത്രങ്ങളും സിസിടിവി ക്യാമറയും മോഷണം പോയതായി പരാതി. മഹാദേവകാട് കല്ലുപുരക്കൽ ജയന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെ രണ്ട് പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. വീടിനോട് ചേർന്ന് മീൻ വളർത്തുന്ന കുളത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ നശിപ്പിക്കുകയും വീടിന് മുൻഭാഗത്തായി സ്ഥാപിച്ചിരുന്ന ക്യാമറ മോഷ്ടിക്കുകയും ചെയ്തു. പ്രതികളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വീടിനു സമീപത്തെ ഷെഡ്ഡിൽ വാടകയ്ക്ക് കൊടുക്കാനായി സൂക്ഷിച്ചിരുന്ന പുല്ലുവെട്ടി യന്ത്രങ്ങളും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. ഏകദേശം 65,000 രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...