അയിരൂർ പുതിയ കാവ് മാനവ മൈത്രി ചതയ ജലോത്സവം നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: അയിരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂര്‍ മാനവ മൈത്രി ചതയ ദിന ജലോത്സവം നാളെ പുതിയ കാവ് ദേവി ക്ഷേത്രക്കടവിലെ പമ്പാ നദിയുടെ നെട്ടയത്തിൽ നടക്കും. ആറന്മുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന 21 പള്ളിയോടങ്ങൾ ഇക്കുറി ചതയ ജലോത്സവത്തിൽ പങ്കെടുക്കും. ജലപ്രളയവും കോവിഡും കാരണം കഴിഞ്ഞ രണ്ടു വർഷം ജലോത്സവം മുടങ്ങിക്കിടക്കുകയായിരുന്നു. ജലോത്സവത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുതിയകാവ് ക്ഷേത്ര നടയിൽ നിന്ന് വിളംബര ജാഥ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രദീപ് അയിരൂർ അധ്യക്ഷത വഹിച്ചു.

നാളെ രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് പതാക ഉയർത്തും. 10 മണിക്ക് വഞ്ചിപ്പാട്ട് മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം 2.30 ന് ജലമേളയോടനുബന്ധിച്ചു നടക്കുന്ന പൊതു സമേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. പള്ളിയോടങ്ങളുടെ ജല ഘോഷയാത്ര റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണ്‍ ഉദ്ഘാടനം ചെയ്യും. സിനിമാതാരം കൈലേഷ് മുഖ്യാഥിതിയായിരിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരനും ട്രോഫി വിതരണം ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യരും നിർവ്വഹിക്കും. വഞ്ചിപ്പാട്ട് മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡ് മുൻ എം എൽ എ രാജു ഏബ്രഹാമും, ട്രോഫികൾ പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ എസ് രാജനും വിതരണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...