Friday, July 4, 2025 9:27 pm

കോണ്‍ഗ്രസോ അതോ ആര്‍.എസ്.എസ്സോ ? ; ആര്‍എസ്‌ എസിന്റെ അയോധ്യ ഫണ്ട്‌ ഉദ്‌ഘാടനം ചെയ്ത് ആലപ്പുഴ ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ടി.ജി. രഘുനാഥ പിള്ള വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അയോധ്യ രാമേക്ഷേത്ര നിര്‍മാണത്തിന്റെ ധനസമാഹരണം ഉദ്​ഘാടനം ചെയ്​ത്​ ആലപ്പുഴ ഡി.സി.സി വൈസ്​ പ്രസിഡന്റ്  ടി.ജി. രഘുനാഥ പിള്ള​ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയരുകയാണ്.

എന്നാല്‍ ക്ഷേത്ര ഭാരവാഹി എന്ന നിലയിലാണ്​ താന്‍ പരിപാടി ഉദ്​ഘാടനം ചെയ്​തതെന്നാണ്​ ഇദ്ദേഹത്തിന്റെ വിശദീകരണം. പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റാണ്​ ഇദ്ദേഹം. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട്​ കൂപ്പണ്‍ വിതരണം നടത്തുന്നുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മേല്‍ശാന്തിയാണ്  ഇതിന്റെ  ഉദ്​ഘാടനം നടത്തണമെന്ന്​ ആവശ്യപ്പെട്ടതെന്നും രഘുനാഥപിള്ള പറയുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളെല്ലാം തീര്‍ന്ന്​ നിലവില്‍ യാതൊരു പ്രശ്​നവുമില്ല. ബാബരി മസ്​ജിദിന്റെ  നിര്‍മ്മാണവും രാമക്ഷേത്ര നിര്‍മ്മാണവും നടക്കുന്നുണ്ട്​. നിലവില്‍ എന്താണ്​ പ്രശ്​നമെന്ന്​ മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ദേശീയ ​നേതാക്കള്‍ ഈ വിഷയങ്ങളെല്ലാം അംഗീകരിച്ചിരുന്നുവെന്നും ഒരു ആരാധനാലയത്തിന്റെ  നിര്‍മ്മാണ ഫണ്ട്​ പിരിവ്​ ഉദ്​ഘാടനം നടത്തുകയാണ്​ ചെയ്​ത​തെന്നും അദ്ദേഹം മാധ്യമ​ങ്ങളോട്​ പ്രതികരിച്ചു.

കടവില്‍ ശ്രീ മഹാലക്ഷ്​മി ക്ഷേത്ര മേല്‍ശാന്തിക്ക്​ കൂപ്പണ്‍ നല്‍കി രണ്ടു ദിവസം മുമ്പായിരുന്നു ഉദ്​ഘാടനം. ഇതിന്റെ  ചിത്രങ്ങള്‍ ഫേസ്​ബുക്കില്‍ പോസ്റ്റ്​ ചെയ്​തിരുന്നു. തുടര്‍ന്ന്​ കോണ്‍ഗ്രസ്​ നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ഡി.രാജ

0
ബീഹാർ: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന്...

കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ അങ്ങാടിക്കലിലെ വസതിയിലേക്ക് മാർച്ച് നടത്തി

0
കൊടുമൺ : കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി...

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി...

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...