കോഴഞ്ചേരി : കോവിസ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ ജില്ലാ ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ 16 വാര്‍ഡുകളിലും എല്ലാ വീടുകളിലും മരുന്ന് നേരിട്ട് എത്തിക്കുന്ന പരിപാടിയാണ് ആരംഭിച്ചത്. ഇടപ്പവൂരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടിയാണിത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവിഷന്‍ അംഗവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടുരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണു ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘം ഗ്രാമപഞ്ചായത്തിലെത്തി മരുന്ന് വിതരണം ആരംഭിച്ചത്. ഒരു പഞ്ചായത്തില്‍ സമ്പൂര്‍ണമായി എല്ലാ വീടുകളിലും അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മരുന്ന് എത്തിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ സംരംഭമാണിത്. ദിവസവും രാവിലെ ആഹാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഒരു ഗുളിക വീതം മൂന്ന് ദിവസം അടുപ്പിച്ചാണ് കഴിക്കേണ്ടത്. 12 വയസിനു താഴേയുള്ള കുട്ടികള്‍ പകുതി ഗുളിക വീതം കഴിക്കണം. സാമൂഹിക അകലം പാലിക്കുക, കൈകള്‍ സോപ്പിട്ടു കഴുകുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം.
ഡിഎംഒ ഡോ.ഡി.ബിജുകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ്‌കുട്ടിക്ക് മരുന്നുകള്‍ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വല്‍സമ്മ തോമസ്, അംഗങ്ങളായ പ്രീത ബി.നായര്‍, അനിതകുറുപ്പ്, പ്രദീപ് അയിരൂര്‍, കെ.കെ. ഗോപിനാഥന്‍ നായര്‍, സാലി തോമസ്, വര്‍ഗീസ് ഫിലിപ്പ് മോനായി, ജയകുമാരി, അയിരൂര്‍ മെഡിക്കല്‍ ഇന്‍ ചാര്‍ജ് ഡോ. ആനി എന്നിവര്‍ പങ്കെടുത്തു.