അയിരൂരിന് കല ഒരു ആസ്വാദനം മാത്രമല്ല ജീവനാണ്. കേരളത്തിന്‍റെ തനതു കലാരൂപമായ കഥകളിയെ ജീവിതത്തിന്‍റെ ഭാഗമാക്കിയ ഒരുപറ്റം മനുഷ്യർ. കണ്ടിട്ടു മനസ്സിലാകില്ലെന്ന് പറഞ്ഞ് കഥകളിയെ മാറ്റി നിർത്തുന്നവർക്ക് മുന്നിൽ ഒരദ്ഭുതമാണ് അയിരൂരിലുള്ളവർ. ജനനം തൊട്ട് കഥകളിയറിഞ്ഞ് വളർന്ന പുത്തൻ തലമുറയുടെ നാടു കൂടിയാണ് അയിരൂർ. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മഹാദേവ ക്ഷേത്രം, ക്ഷേത്രോത്സവ കാലത്ത് വാർഷിക കഥകളി പ്രകടനങ്ങൾക്ക് പേരുകേട്ടതാണ്. ഇത് ധാരാളം ഭക്തരും വിനോദസഞ്ചാരികളും ഒരുപോലെ ആകർഷിക്കുന്നു. അതിനാൽ കേരളത്തിലെ കഥകളിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് അയിരൂർ കണക്കാക്കപ്പെടുന്നത്.
ചീരക്കുഴിയിൽ തറവാട്ടിലെ ശങ്കരപ്പണിക്കരുടെ ശ്രമഫലമായി കഥകളി പൊതുസമൂഹത്തിന് കൂടുതൽ സാധാരണമായി. പണ്ടുകാലത്ത് ക്ഷേത്രങ്ങളുടെ ചുവരുകൾക്കുള്ളിൽ മാത്രം നടത്തിയിരുന്ന പ്രത്യേക പ്രകടനമായിരുന്നു അത്. പണ്ട്, എല്ലാവരേയും ഒരു ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കില്ലായിരുന്നു. അതിനാൽ കലാരൂപം ജനങ്ങളിലേക്ക് എത്തിയിരുന്നില്ല. കഥകളിയുമായുള്ള അയിരൂരിന്‍റെബന്ധം ഏകദേശം 200 വർഷത്തോളം പഴക്കമുണ്ട്. അയിരൂർ ഗ്രാമം കഥകളി കലാകാരന്മാരുടെ ഒരു നീണ്ട നിരയെ സൃഷ്ടിച്ചു. അവർ യുവതലമുറയെ പ്രചോദിപ്പിക്കുന്നു.
അയിരൂരിന്‍റെ കഥകളി പാരമ്പര്യത്തിന്‍റെയും ആസ്വാദനത്തിന്‍റെയും ഏറ്റവും വലിയ ഉദാഹരണമാണ് കഥകളി മേള. 2006 മുതൽ തുടർച്ചായി നടക്കുന്ന കഥകളി മേള ജനുവരി ആദ്യവാരത്തിലാണ് സംഘടിപ്പിക്കുന്നത്. ജില്ലാ കഥകളി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന കഥകളി മേളയിൽ സ്വദേശീയരും വിദേശിയരുമടക്കം ആയിരക്കണക്കിനാളുകൾ എത്തും. ഏഴു ദിവസമാണ് മേള നീണ്ടു നിൽക്കുന്നത്. ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിയ ഒരു മേളയായി ഇത് മാറിക്കഴിഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































