തിരുവനന്തപുരം : ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഐഎംഎ അംഗങ്ങള്‍ പരിശീലനം നല്‍കില്ലെന്ന് ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഐഎംഎ പ്രതികരിച്ചു.
ആയുര്‍വേദ ഡോക്ടര്‍മാര്‍ വേണമെങ്കില്‍ അവരുടേതായ ശസ്ത്രക്രിയാ രീതികള്‍ വികസിപ്പിക്കട്ടെ. അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായപോരാട്ടം നടത്തുമെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ജനറല്‍ സര്‍ജറി അടക്കം നിര്‍വഹിക്കാന്‍ സ്പെഷ്യലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ശാസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.
ആയുർവേദ ഡോക്ടർ മാരെക്കൊണ്ട് സർജറി ചെയ്യിക്കാതിരിക്കുകയാണ് ഉചിതം. ആയുർവേദ വൈദ്യം അതിന്റെ മേഖലകളിൽ ഗവേഷണവും പ്രാവീണ്യവും നേടട്ടെ. അലോപ്പതി വൈദ്യവുമായി കൂട്ടിക്കുഴക്കരുത്