Monday, May 12, 2025 4:55 pm

ആയുര്‍വേദം പറയുന്നു ; ഈ ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു

For full experience, Download our mobile application:
Get it on Google Play

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സ്‌ട്രെസ് കൂടാതിരിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആയുര്‍വേദ പ്രകാരം ചില ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇവയെ കുറിച്ച് കൂടുതല്‍ അറിയാം.

* ജടാമഞ്ചി – ഹിമാലയത്തില്‍ കണ്ടു വരുന്നൊരു സസ്യമാണ് ജടാമഞ്ചി. മുടിയ്ക്കും അതുപോലെ ചര്‍മ്മത്തിനും ഏറെ നല്ലതാണ് ഈ സസ്യം. മനസിനെ ശാന്തമാക്കുന്നതിനും ഈ സസ്യം ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ ഫലപ്രദമാണിത്. മനസിന് വിശ്രമം പ്രോത്സാഹിപ്പിക്കാന്‍ ഇത് വളരെ നല്ലതാണ്. ഈ ഔഷധസസ്യത്തിന്റെ പിരിമുറുക്കം ഒഴിവാക്കുന്ന ഗുണങ്ങളില്‍ നിന്ന് പ്രയോജനം നേടാനുള്ള എളുപ്പവഴി നല്‍കുന്നു. സ്ഥിരമായ ഉപയോഗം ശാന്തത കൈവരിക്കാനും മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കും. മാത്രമല്ല ഉറക്കം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
* തുളസി – എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടു വരുന്നതാണ് തുളസി. ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് തുളസി. ശരീരത്തെ മാനസിക പിരിമുറുക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ തുളസി വളരെ നല്ലതാണ്. കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ മാനസിക സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കാന്‍ തുളസി നല്ലതാണ്. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. തുളസി ഗുളികകള്‍ കൂടാതെ, തുളസി ചമോമൈലും ചായ ഏറെ നല്ലതാണ്. ഇത് സ്വാഭാവിക സ്‌ട്രെസ് ബസ്റ്ററായും പ്രവര്‍ത്തിക്കുന്നു.

* മഞ്ഞള്‍ – എല്ലാ വീടുകളിലെയും അടുക്കളയില്‍ മഞ്ഞള്‍ കാണപ്പെടാറുണ്ട്. ചര്‍മ്മത്തിനും ആരോഗ്യത്തിനുമൊക്കെ മഞ്ഞള്‍ വളരെ നല്ലതാണ്. നല്ല ആരോഗ്യത്തിന് മഞ്ഞള്‍ കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിന് ആരോഗ്യകരമായ ബാലന്‍സ് നല്‍കാനും അതുപോലെ മൊത്തത്തിലുള്ള ക്ഷേമത്തിനും ഇത് ഏറെ സഹായിക്കും.
* ബ്രഹ്മി – ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ബ്രഹ്മി. ഓര്‍മ്മകുറവ് മാറ്റാന്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ ബ്രഹ്മി ഉപയോഗിക്കാറുണ്ട്. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഏറെ നല്ലതാണ്. അമിതമായ ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാനും ബ്രഹ്മി സഹായിക്കാറുണ്ട്. സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ കാര്യക്ഷമമായി മാനസിക മൂര്‍ച്ചയും വൈകാരിക സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ ബ്രഹ്മി ഏറെ സഹായിക്കാറുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധത്തിന് അന്ത്യമാകുന്നു

0
ജനീവ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന്...

നിരണം മരുതൂർകാവ് – വരോട്ടിൽ കലുങ്ക് റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തി

0
തിരുവല്ല : നിരണം മരുതൂർകാവ് - വരോട്ടിൽ കലുങ്ക് റോഡ് നിർമ്മാണ...

കൊല്ലത്തും മലപ്പുറം മുണ്ടുപറമ്പിലും തെരുവുനായയുടെ ആക്രമണം

0
കൊല്ലം: കൊല്ലം അഞ്ചലിലും മലപ്പുറം മുണ്ടുപറമ്പിലും തെരുവുനായയുടെ ആക്രമണം. അഞ്ചൽ കരുകോണിൽ...