അമ്പലപ്പുഴ പൊടിയാടി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല – എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം 12ന്

For full experience, Download our mobile application:
Get it on Google Play

എടത്വ : അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നില്പ് സമരം നടത്തും. എടത്വ ടൗൺ ഗാന്ധി സ്മൃതിക്ക് സമീപം 12 ന് രാവിലെ 9ന് പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, കൺവീനർ സാബു മാത്യൂ കളത്തൂർ എന്നിവർ പ്രസംഗിക്കും. റോഡിന്റെ നിർമ്മാണ കാലയളവില്‍ വെള്ളക്കെട്ട് ഉണ്ടായപ്പോൾ അത് പരിഹരിക്കാനുള്ള സംവിധാനം ഉറപ്പ് വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു.

ജലനിരപ്പ് ചെറിയ രീതിയിൽ ഉയർന്നാൽ പോലും ഇവിടെ വെള്ളക്കെട്ട് ഉണ്ടാകുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്യുന്നത് പതിവ് സംഭവമാണ്. ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സംസ്ഥാന പാതയിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം കെഎസ്ആർടിസി സർവീസ് മുടങ്ങാറുണ്ട്‌. ഇത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ തിരുവല്ലയിലുള്ള പ്രധാന ആശുപ്രതികളിൽ പോലും എത്താൻ പറ്റാത്ത അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...