Sunday, April 28, 2024 4:21 pm

നവീകരണ ജോലികള്‍ എങ്ങുമെത്താതെ ജില്ലാ ആയുര്‍വേദ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ :  വീകരണ ജോലികള്‍ എങ്ങുമെത്താതെ ജില്ലാ ആയുര്‍വേദ ആശുപത്രി.ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രണ്ടാഴ്ച കൊണ്ടു പൂര്‍ത്തിയാക്കേണ്ട നവീകരണ ജോലികളാണ് മൂന്നു മാസമായിട്ടും ഇഴഞ്ഞുനീങ്ങുന്നത്. രണ്ടാഴ്ചയ്ക്കകം തീര്‍ക്കാമെന്ന ഉറപ്പില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്ന രോഗികളെ വരെ ഒഴിപ്പിച്ച ശേഷം ആരംഭിച്ച ജോലികളാണ് ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുന്നത്. 100 രോഗികളെ വരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ കഴിഞ്ഞ 3 മാസത്തിനിടെ ഒരു രോഗിയെപ്പോലും അഡിമിറ്റ് ചെയ്യാനായിട്ടില്ല.

ശബരിമല തീര്‍ഥാടനകാലത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്ന് പറയുന്ന അധികൃതര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയെ മറന്ന മട്ടാണ്. 4 നിലകളുള്ള ജില്ലാ ആശുപത്രിയിലെ 3 നിലകളിലും വാർഡുകളാണ്. പുരുഷന്മാരുടെ 2 വാർഡും സ്ത്രീകൾക്കുള്ള ഒരു വാർഡും. 3 നിലകളിലുമായി 6 വീതം ശുചിമുറികളുണ്ട്്. ഇവ തകരാറിലായപ്പോൾ ജില്ലാ പഞ്ചായത്ത് 27 ലക്ഷം രൂപ പുനരുദ്ധാരണത്തിന് അനുവദിച്ച് കരാർ നൽകുകയായിരുന്നു. സെപ്റ്റംബർ 4ന് നവീകരണം തുടങ്ങുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ തീർക്കണമെന്നായിരുന്നു കരാർ. എന്നാൽ പണികൾ തുടങ്ങി 3 മാസത്തോളം പിന്നിടുമ്പോഴും പണികൾ പകുതി പോലും പൂർത്തിയായിട്ടില്ല.

നിലവിൽ ഒപി മാത്രമാണ് ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. വാർഡുകൾ പ്രവർത്തിക്കുന്ന 3 നിലകളിലും 3 വീതം ശുചിമുറികളും കുളിമുറികളുമാണുള്ളത്. ഇവയുടെ പുറത്തേക്കുള്ള പൈപ്പുകൾ ചെറുതായതിനാൽ പലപ്പോഴും മാലിന്യം പുറത്തേക്കു പോകാതെ തടസ്സമുണ്ടാകുന്നത് പതിവായിരുന്നു. ഇതിനു പരിഹാരമായാണ് ചെറിയ പൈപ്പുകൾ മാറ്റി വലിയ പൈപ്പുകൾ ഇടാൻ തീരുമാനിച്ചത്. അതോടൊപ്പം എല്ലാ ശുചിമുറികളും അറ്റകുറ്റപ്പണി നടത്തി തറയിലും ഭിത്തിയിലും ടൈൽസ് ഒട്ടിക്കുന്നതിനുമാണ് പണം അനുവദിച്ചത്.

ജില്ലാ പഞ്ചായത്തിനാണ് നിർമാണത്തിന്റെ മേൽനോട്ടം. ആദ്യം മുതൽ തന്നെ കരാറുകാരൻ ആവശ്യത്തിന് ജോലിക്കാരെ വിടുകയോ പണികൾ സമയത്ത് തീർക്കുകയോ ചെയ്തില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പല പ്രാവശ്യം നിർദേശം നൽകിയെങ്കിലും ഒന്നും ചെവിക്കൊള്ളാതെ പണി ഉഴപ്പുകയാണെന്നാണ് പരാതി. പണികൾ പൂർത്തിയായാൽ അടുത്തദിവസം മുതൽ രോഗികളെ പ്രവേശിപ്പിക്കാൻ അധികൃതർ തയാറാണ്. കിടത്തിച്ചികിത്സ ഉണ്ടായിരുന്ന സമയത്ത് ദിവസേന 300–350 പേർ ഒപിയിൽ എത്തിയിരുന്നു. ഇതിപ്പോൾ 100–120 ആയി കുറഞ്ഞു.

തിരുമ്മും ധാരയും ഉഴിച്ചിലും ഉൾപ്പെടെ കിടത്തിച്ചികിത്സ നടത്തേണ്ട ജീവനക്കാരെ ഇവിടെ ജോലിയില്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് അയച്ചിരിക്കുകയാണ്. 27 പേരിൽ ഇരുപതോളം പേരാണ് ഇങ്ങനെ പോയിരിക്കുന്നത്. 9 ഡോക്ടർമാരിൽ 3 പേരും മറ്റ് ആശുപത്രികളിലാണ് നിലവിൽ ജോലി ചെയ്യുന്നത്. പിഎസ്‌സി വഴി 6 പുതിയ നഴ്സുമാരെ ആശുപത്രിയിലേക്ക് നിയമിച്ചിട്ടുണ്ട്. ഇവർ എത്തിയാലും ജോലികളൊന്നും ചെയ്യാനില്ല. ഇപ്പോൾ ഒരു നഴ്സ് മാത്രമാണ് ആശുപത്രിയിലുള്ളത്. തളർവാതം ബാധിച്ച വയോധികരായ ആളുകളെ സൗജന്യമായി പഞ്ചകർമ തെറപ്പി നടത്തി സുഖപ്പെടുത്താനായി സർക്കാർ നടപ്പാക്കുന്ന പുനർനവ ഉൾപ്പെടെയുള്ള പദ്ധതികളും അവതാളത്തിലാണ്. ജില്ലയിൽ ഇവിടെ മാത്രമാണ് ഈ പദ്ധതികൾ ഉള്ളത്.

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം പരിഹരിക്കപ്പെടേണ്ട മറ്റ് ഒട്ടേറെ കാര്യങ്ങളും ഇവിടെയുണ്ട്. ആശുപത്രിയിൽ പേ വാർഡ് നിർമിക്കണമെന്നുള്ള ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. നിർമാണം തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ആയുർവേദ ചികിത്സയിൽ ഭക്ഷണവും പഥ്യവും ഏറ്റവും പ്രധാനപ്പെട്ടതാണ്. നൂറോളം രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടെങ്കിലും സ്വന്തമായി കാ‌ന്റീനില്ല. 100 കിടക്കകൾ ഉണ്ടെങ്കിലും ഇപ്പോഴും 50 കിടക്കകൾക്കാവശ്യമായ ജീവനക്കാർ മാത്രമേ ഇവിടെയുള്ളു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

———————————————————–—–

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാണ്ഡ്യൻ, അമിത് ഷാ, മോദി, പട്നായിക് എന്നിവർ ചേർന്ന് ഒഡീഷ കൊള്ളയടിച്ചു : രാഹുൽ...

0
ന്യൂഡൽഹി : ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ്...

മണിപ്പൂരിലെ കാങ്പോക്പിയിൽ  നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

0
ന്യൂഡൽഹി : മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ...

സംസ്ഥാനത്തെ 3 ജില്ലകളിൽ താപതരംഗം രണ്ടു ദിവസം കൂടി തുടരും

0
പാലക്കാട് : ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം,...

അറിയാം പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണങ്ങള്‍

0
പാഷന്‍ ഫ്രൂട്ട് വെറുമൊരു നത്തോലി പഴമല്ല. ഗുണങ്ങള്‍ കേട്ടാല്‍ സ്രാവല്ല തിമിംഗലമാണെന്നു...