പത്തനംതിട്ട : പാർശ്വവൽക്കരിക്കപ്പെട്ട അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ വിമോചകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന അയ്യങ്കാളി ഗുരുദേവന്റെ ചരമദിന അനുസ്മരണം കേരള ദളിത് ഫ്രണ്ട് (ജോസ് വിഭാഗം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും സാംസ്കാരിക വേദിയുടെയും നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം സാംസ്കാരിക വേദി സംസ്ഥാന ചെയർമാൻ ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.
കേരള ദളിത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.സി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ബിനോയി തോമസ്, നിയോജക മണ്ഡലം പ്രസിഡണ്ട് കെ എം പ്രസാദ്, തങ്കച്ചൻ മുള്ളൻപാറ, എന്നിവർ പ്രസംഗിച്ചു.