പത്തനംതിട്ട : ഭാരതത്തിന്‍റെ ദക്ഷിണ മുനമ്പില്‍ നിന്നും മാറ്റത്തിന്‍റെ വില്ലുവണ്ടി പായിച്ച കേരളത്തിന്‍റെ നവോത്ഥാന നായകന്‍ മഹാത്മ അയ്യന്‍കാളി മാറ്റിനിര്‍ത്തപ്പെട്ട ജനതയുടെ ഉന്നമനത്തിനായി പോരാടി അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പടവാളുയര്‍ത്തിയ ക്രാന്തദര്‍ശിയായിരുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍, തുല്യവേതനം, നീതി എന്നിവയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു. അദ്ദേഹത്തിന്‍റെ 161-ാം ജന്മദിന ആഘോഷം ദളിത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് എ.കെ. ലാലു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. അര്‍ജുനന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, കെ. ജാസിംകുട്ടി, ജോണ്‍സണ്‍ വിളവിനാല്‍, മഞ്ജു വിശ്വനാഥ്, മനോജ് തട്ടയില്‍, കെ.എന്‍. രാജന്‍, വി.റ്റി. അജോമോന്‍, സുജാത നടരാജന്‍, ബൈജു പോത്തുപാറ, അമ്മിണി മാങ്കൂട്ടം, ജയന്‍ ബാലകൃഷ്ണന്‍, പി.കെ. ഉത്തമന്‍, സാനു തുവയൂര്‍, രാജേന്ദ്ര പ്രസാദ്, രാജന്‍ തേവര്‍ക്കാട്ടില്‍, സുരേഷ് പാണില്‍, ജോഗീന്ദര്‍, വി.പി. രാഘവന്‍, പി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.