അയ്യന്‍കാളി ഭാരതത്തിന്‍റെ ദീര്‍ഘ ദാര്‍ശനികനായ മഹാപുരുഷന്‍ : അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതത്തിന്‍റെ ദക്ഷിണ മുനമ്പില്‍ നിന്നും മാറ്റത്തിന്‍റെ വില്ലുവണ്ടി പായിച്ച കേരളത്തിന്‍റെ നവോത്ഥാന നായകന്‍ മഹാത്മ അയ്യന്‍കാളി മാറ്റിനിര്‍ത്തപ്പെട്ട ജനതയുടെ ഉന്നമനത്തിനായി പോരാടി അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പടവാളുയര്‍ത്തിയ ക്രാന്തദര്‍ശിയായിരുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍, തുല്യവേതനം, നീതി എന്നിവയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു. അദ്ദേഹത്തിന്‍റെ 161-ാം ജന്മദിന ആഘോഷം ദളിത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് എ.കെ. ലാലു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. അര്‍ജുനന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, കെ. ജാസിംകുട്ടി, ജോണ്‍സണ്‍ വിളവിനാല്‍, മഞ്ജു വിശ്വനാഥ്, മനോജ് തട്ടയില്‍, കെ.എന്‍. രാജന്‍, വി.റ്റി. അജോമോന്‍, സുജാത നടരാജന്‍, ബൈജു പോത്തുപാറ, അമ്മിണി മാങ്കൂട്ടം, ജയന്‍ ബാലകൃഷ്ണന്‍, പി.കെ. ഉത്തമന്‍, സാനു തുവയൂര്‍, രാജേന്ദ്ര പ്രസാദ്, രാജന്‍ തേവര്‍ക്കാട്ടില്‍, സുരേഷ് പാണില്‍, ജോഗീന്ദര്‍, വി.പി. രാഘവന്‍, പി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....