ശരീരവും മനസ്സും ആത്മീയമായി തയ്യാറായാലെ പടി ചവിട്ടാവൂ ; വിജി തമ്പി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിൽ നടന്നു വരുന്ന അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ ഹൈന്ദവ നേതാക്കളുടെ സമ്മേളനം നടന്നു. സമ്മേളനം വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി ഉദ്ഘാടനം ചെയ്തു. ശരീരവും മനസ്സും ആത്മീയമായി തയ്യാറായാലേ പടി ചവിട്ടാവൂ എന്നദ്ദേഹം പറഞ്ഞു. ശബരിമല ദർശനത്തിനു മാനസികവും ശാരീരികവുമായ ശുദ്ധി വേണം. ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ ധാരാളം ബുദ്ധി മുട്ടുകൾ അനുഭവിക്കുന്നു. നീതീകരിക്കാൻ കഴിയാത്ത അമിത ചാർജാണ്‌ കെ എസ് ആർ ടി സി ഈടാക്കുന്നത്. നിലക്കലിൽ നിന്ന് പമ്പയിലേക്ക് അയ്യപ്പന്മാരെ കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും സൗജന്യ സൗകര്യം ഏർപ്പെടുത്താമെന്നു പറഞ്ഞാൽ അതിന് അനുമതി തരാനും സർക്കാർ തയ്യാറാകുന്നില്ല. ശബരിമലയിൽ ഉപയോഗിക്കുന്ന പൂജ ദ്രവ്യങ്ങൾ അശുദ്ധി നിറഞ്ഞതാണ്. ഇത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ പോലും നശിപ്പിക്കുന്നുവെന്നും ചലച്ചിത്ര സംവിധായകൻ കൂടിയായ വിജി തമ്പി പറഞ്ഞു.

സമ്മേളനത്തിൽ കെ കൃഷ്ണൻ കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹൈന്ദവർ ശക്തരാകണമെന്നു സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരെയും ഉപദ്രവിക്കാനല്ല ഹൈന്ദവരുടെ ജീവിത ഗതിക്കും തുല്യ പ്രാധാന്യം ലഭിക്കുന്നതിന് വേണ്ടിയാണ്. ശബരിമലയിൽ പലപ്പോഴും സംഭവിച്ചിട്ടുള്ളത് ദുഃഖ പൂർണമാണ്. അത് അസംഘിടതരായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സത്രം പുതിയൊരനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ഹൈന്ദവ നേതാക്കളെ സത്രം സംഘാടകർ ആദരിച്ചു. വി എൻ ഉണ്ണി, കെ ആർ ഉണ്ണിത്താൻ, അജിത്, ഗോപി സ്വാമി, സന്തോഷ്, ആചാര്യ രമാ ദേവി ഗോവിന്ദ വാര്യർ, എസ് അജിത് കുമാർ, പ്രസാദ് കുഴികാല, ഗോപൻ ചെന്നിത്തല തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...