റാന്നി : ഡിസംബർ 15 മുതൽ 28 വരെ നടക്കുന്ന അഖില ഭാരതീയ അയ്യപ്പ മഹാ സത്രത്തിന്‍റെ പരിപാടികളുടെ വിശദമായ വിവരങ്ങൾ അടങ്ങിയ ബ്രോഷറും അവതരണ ഗാനവും ശബരിമലയിൽ പ്രകാശനം ചെയ്തു. സത്രത്തിന്‍റെ മുഖ്യ രക്ഷാധികാരിയായ തന്ത്രി കണ്ഠരര് രാജീവരര് ബ്രോഷറും ശബരിമല മേൽ ശാന്തി ജയരാമൻ നമ്പൂതിരി അവതരണ ഗാനവും പ്രകാശനം ചെയ്യുകയായിരുന്നു.
ചടങ്ങിൽ അവതരണ ഗാനത്തിന്‍റെ ആശയ സമ്പാദകനും സത്രം പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഗോപൻ ചെന്നിത്തല, ലണ്ടൻ അയ്യപ്പ ഭക്ത സംഘം പ്രധിനിധി ഗിരിധരൻ, രാധാകൃഷ്ണൻ പെരുമ്പെട്ടി തുടങ്ങിയവർ പങ്കെടുത്തു. വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയ അവതരണ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാലാണ് ഈണമിട്ടിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്.
ഡിസംബർ 15ന് നടക്കുന്ന സത്രം സമാരംഭ സഭയിൽ ചലച്ചിത്ര താരം സുരേഷ് ഗോപിക്ക് പുറമെ തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവും പങ്കെടുക്കും. സത്ര സമാരംഭ സഭക്ക് മുന്നോടിയായുള്ള മഹാ നാമജപ ഘോഷയാത്ര റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ നിന്നാരംഭിക്കും. മഹാ ആരതിക്ക് ശേഷമാണ് ഘോഷയാത്ര തുടങ്ങുന്നത്. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡൻഡ് പി. ജി ശശികുമാര വർമ്മ, പി എൻ നാരായണ വർമ്മ എന്നിവർ സത്രവേദി സന്ദർശിക്കുകയും, പുരോഗതി വിലയിരുത്തുകയും ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.