കോട്ടാംപാറ നിവാസികളുടെ ചിരകാലാഭിലാഷം സാധ്യമായി ; കെഎസ്ആർടിസി ബസ് കോട്ടാംപാറ കോളനിയിൽ എത്തി

For full experience, Download our mobile application:
Get it on Google Play

കൊക്കാത്തോട്‌ : കിലോമീറ്ററുകൾ നടന്നുവലഞ്ഞിരുന്ന കോട്ടാംപാറ നിവാസികളുടെ ചിരകാലാഭിലാഷമാണ് സാധ്യമായത്. നാട്ടൊരുമയില്‍ അരുവാപ്പുലം പഞ്ചായത്ത് അംഗം ജോജു വർഗീസിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് റോഡിന് വീതി കൂട്ടിയതോടെ കെഎസ്ആർടിസി ബസ് കോട്ടാംപാറ കോളനിയിൽ എത്തി. കോന്നിയിൽ നിന്ന് കൊക്കാത്തോടിനുള്ള കെഎസ്ആർടിസി ബസ് നെല്ലിക്കാപ്പാറ ജംക്‌ഷൻ വരെയാണ് മുന്‍പ് എത്തിയിരുന്നത്. കോട്ടാംപാറ കോളനിയിൽ നിന്ന് 2 കിലോമീറ്ററോളം സഞ്ചരിച്ചാണ് ആളുകള്‍ നെല്ലിക്കാപ്പാറ ജംക്‌ഷനിൽ എത്തിയിരുന്നത്.

കോളനിയിലേക്ക് സഞ്ചാരയോഗ്യമായ കോൺക്രീറ്റ് റോഡ് ഉണ്ടെങ്കിലും ബസ് എത്തുന്നതിന് ആവശ്യമായ വീതി റോഡിന് ഇല്ലാതിരുന്നതാണ് ഇതിന് കാരണം. ബസ് കോട്ടാംപാറയിൽ എത്തിയപ്പോൾ വാർഡ് അംഗം ജോജു വർഗീസ് ദീർഘിപ്പിച്ച സർവീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.കെ.രഘു, എം.ടി.മോഹനന്‍, കെ.വി.സുനിൽകുമാര്‍, നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കോന്നിയിൽനിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന ബസ് 7.25ന് കോട്ടാംപാറയിൽ എത്തി അവിടെനിന്ന് തിരിച്ച് 9.20ന് പത്തനംതിട്ടയിൽ എത്തും.

പിന്നീട് കോട്ടാംപാറയിലേക്കുള്ള ട്രിപ് ഉച്ച കഴിഞ്ഞാണ്. 2.10ന് കോന്നിയിൽ നിന്ന് പുറപ്പെട്ട് 3.25ന് കോട്ടാംപാറയിൽ എത്തി 3.35ന് അവിടെ നിന്ന് തിരിച്ച് 4.50ന് കോന്നിയിൽ എത്തുന്ന വിധമാണ് സർവീസ് നീട്ടിയത്. ഇതിനിടയിൽ കോന്നിയിൽ നിന്ന് കൊക്കാത്തോട് വരെയുള്ള ഒരു ട്രിപ് പതിവ് പോലെയുണ്ട്. 11.40ന് കോന്നിയിൽ നിന്ന് പുറപ്പെട്ട് 12.35ന് കൊക്കാത്തോട് എത്തി 12.45ന് അവിടെ നിന്ന് തിരിച്ച് 1.40ന് കോന്നിയിൽ എത്തുന്ന ട്രിപ് മാറ്റമില്ലാതെ തുടരും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...