പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ് സംഭവം. ആക്രമണത്തിൽ പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെട്ടു. സിജെപി പ്രവർത്തകൻ ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ജനാബ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ പ്രാദേശിക ബിജെപി നേതാക്കളാണെന്ന് അഭിജീത് ദീപ്കെ ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഷെയ്ഖ് പോലീസിനെ സമീപിച്ചെങ്കിലും, പരാതി രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നാണ് ആരോപണം. വ്യാഴാഴ്ചയാണ് ഷെയ്ഖിന്റെ വീടിന് നേരെ ആക്രമണമുണ്ടാവുന്നത്.

സിജെപിയുടെ സ്കൂൾ ഠീക് കരോ ക്യാമ്പയിനിന്റെ ഭാഗമായി കരിസന്ദയിലെ ഒരു സ്കൂൾ സന്ദർശിച്ച വിവരം ഷെയ്ഖ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോയിൽ സ്കൂളിലെ മോശം അവസ്ഥയെക്കുറിച്ച് പങ്കുവച്ചതാവാം പ്രകോപനത്തിന് പിന്നിലെ കാരണം. ഇതിന്ന് പിന്നാലെ ബിജെപി പ്രവർത്തകർ തന്റെ വീട്ടിലെത്തി, തന്നെയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നുവെന്ന് ഷെയ്ഖ് വ്യക്തമാക്കി. ആക്രമണത്തിൽ ഷെയ്ഖിന്റെ കഴുത്തിലാണ് പരുക്കേറ്റത്. എന്നാൽ, പിതാവ് ജനാബ് മാഫിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...