കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന് ഡി. സജി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം ഡി. സജി പ്രസ്താവിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 1-ന് ‘ഡൽഹി ചലോ’, ‘ബദലാവ് സരൂരി ഹേ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹി റാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന റാലിയുടെയും പ്രക്ഷോഭ പരിപാടികളുടെയും പ്രചരണാർത്ഥം കോട്ടാങ്ങൽ മേഖലയിൽ നടത്തിയ കാൽനട പ്രചരണ ജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സമരക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ട്രെയിൻ കേന്ദ്ര സർക്കാർ റദ്ദാക്കിയത് ഭരണകൂടത്തിന്റെ ഭയം മൂലമാണ്. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാനും കോർപ്പറേറ്റുകളെ സംരക്ഷിക്കാനും മാത്രമാണ് കേന്ദ്രഭരണം നിലകൊള്ളുന്നത്.

എന്നാൽ ലോക ചരിത്രത്തിൽ ഏകാധിപതികൾ ഒക്കെയും തകർന്നടിഞ്ഞ ചരിത്രമേയുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ നടപ്പിലാക്കുക വഴി സാധാരണക്കാരെ ദ്രോഹിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും അദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ ജില്ലാ ട്രഷറര്‍ കെ സതീശ് ജാഥാ ക്യാപ്ടന്‍ നവാസ്ഖാന്‍ പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ പ്രകാശ് പി.സാം അധ്യക്ഷത വഹിച്ചു. സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ, മണ്ഡലം കമ്മറ്റിയംഗങ്ങളായ എം.പി ബിജു, പി.പി സോമന്‍, വില്‍സണ്‍ സാമുവേല്‍, അനില്‍ കേഴപ്ലാക്കല്‍, ഉഷാശ്രീകുമാര്‍, ഷാലിമാ നവാസ്, ഹസീനാ തന്‍സീര്‍, ഷിബു ലൂക്കോസ്, സി.കെ ജോമോന്‍, കെ.കെ ശരത് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...