കോട്ടയം : ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി, എരുമേലി വഴി പരമ്പരാഗത കാനനപാതയിലൂടെ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡ് അധികൃതരോടും ആവശ്യപ്പെട്ടു. കോറോണായ്ക്ക് ശേഷമുള്ള മണ്ഡല – മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ അഭൂത പൂവ്വമായ ഒഴുക്കാണ് കാനനപാത വഴിയും വാഹനങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. പരമ്പരാഗതത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്‍തുടരുന്ന അയ്യപ്പ ഭക്തന്മാരോട് അധികാരികള്‍ കാണിക്കുന്ന അവഗണനയാണ് യാത്രാ നിയന്ത്രണം.
അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി പി.പി.ശശിധരന്‍ നായര്‍ , സ്റ്റേറ്റ് കൗണ്‍സിലംഗം സുരേന്ദ്രന്‍ കൊടിത്തോട്ടം, പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റ് അഡ്വ എം എസ് മോഹന്‍ ,ജനറല്‍ സെക്രട്ടറി ബി. ചന്ദ്രശേഖരന്‍ നായര്‍ , എന്നിവര്‍ പങ്കെടുത്തു . കാനനപാത വഴി ഏതാണ്ട് 30 – ല്‍ പരം പരമ്പരാഗത പൂജാവിധി പ്രകാരമുള്ള ക്ഷേത്രങ്ങള്‍ ദര്‍ശിച്ചും, ആചാരങ്ങളും വൃതങ്ങളും അനുഷ്ടിച്ചുമാണ് ഭക്തര്‍ സന്നിധാനത്തെത്തുന്നതെന്നും ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു. അയ്യപ്പ സേവാ സംഘം അഴുതയില്‍ ഡിസംബര്‍ 31-ാം തീയതി അയ്യപ്പ ഭക്തന്മാര്‍ക്കായി അന്നദാനം, ചുക്കു വെളള വിതരണമടക്കമുള്ള സംവിധാനത്തോടെ ക്യാമ്പ് ആരംഭിക്കുമെന്നും , ഇതെല്ലാം കണക്കിലെടുത്ത് എത്രയും വേഗത്തില്‍ പൂര്‍ണ്ണമായും കാനനപാതയിലുള്ള നിയന്ത്രണം ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പു വരുത്തമെന്നും അധികൃതരോട് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.