Thursday, April 17, 2025 4:00 pm

ആസാദി കാ അമൃത് മഹോത്സവം ; പരിപാടികൾ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്വാതന്ത്യ സമ്പാദനത്തിൻ്റെ 75 ആം വാർഷികത്തിൻ്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവം, ലീഗൽ സർവ്വീസസ് വാരാഘോഷം എന്നിവ സമാപിച്ചു. ഗാന്ധിജയന്തി മുതൽ നെഹ്റു ജയന്തി വരെ 44 ദിവസം വൈവിദ്ധ്യമാർന്ന
പരിപാടികളാണ് സംഘടിപ്പിച്ചു വന്നത്. പട്ടികജാതി, പിന്നോക്ക, അന്യ സംസ്ഥാന തൊഴിലാളി കോളനികളിലും വ്യവസായ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും നിയമബോധവൽക്കരണം, ക്വിസ് മത്സരo എന്നിവ സംഘ
ടിപ്പിച്ചു.

സമാപന യോഗം ശിശുദിനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. ലീഗൽ സർവ്വീസസ് ചെയർപേഴ്സൺ, റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഏ എസ്.സോണി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സന്തോഷ് ചെറുകോൽ, അനിതാ അനിൽകുമാർ ബാർ അസോസിയേഷൻ പ്രസിഡന്റ് ഏബ്രഹാം മാത്യൂ പനച്ചമൂട്ടിൽ, വ്യാപാരി വ്യവസായി സംഘടനാ പ്രസിഡൻ്റ് സി.വി മാത്യൂ, എന്നിവർ പ്രസംഗിച്ചു’ ലീഗൽ വാളണ്ടിയർ വി.കെ.രാജഗോപാൽ സ്വാഗതവും ലീഗൽ സർവ്വീസസ് സെക്രട്ടറി എസ് സന്ദീപ്‌ നന്ദിയും പറഞ്ഞു.

ഭരണഘടനാ ചരിത്ര ത്തെക്കുറിച്ച് പബ്ളിക് പ്രോസിക്യൂട്ടർ മനോജ്‌ കെ. ജോണും സൈബർ നിയമങ്ങളെക്കുറിച്ച് അഡ്വ.റിനോ സാക്കും ക്ലാസെടുത്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സീതത്തോട് മെഡിക്കൽ ഓഫീസർ ഡോ.വിൻസെൻ്റ് സേവ്യർ,രാഷ്ട്രപതിയുടെ അവാർഡ് ജേതാവ് പി.അനിൽകുമാർ, ട്രാൻസ്ജെൻ്റർ നിവേദ്യ ആനന്ദ്‌ ,ലീഗൽ വാളണ്ടിയർമാരായ പി.സി.കോമളം മധുസൂദനൻ പെരുനാട് ക്വിസ് മത്സരവിജയികളായ സ്കൂൾ വിദ്യാർത്ഥികൾ എന്നിവരെ യോഗത്തിൽ അനുമോദിച്ചു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രമേശ് ചെന്നിത്തലയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

0
മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പോലീസ്...

ഹൈബ്രിഡ് കഞ്ചാവ് കേസ് ; തിങ്കളാഴ്ച അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

0
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ...

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം : നാലാം ഉത്സവം ഭദ്രദീപം...

0
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) പത്തു...

സിപിഐ പാലമേൽ തെക്ക് ലോക്കൽ സമ്മേളനം സമാപിച്ചു

0
ചാരുംമൂട് : സിപിഐ പാലമേൽ തെക്ക് ലോക്കൽ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്...