അഴിയിടത്തുചിറ ക്ഷേത്രക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഒരേക്കർ വിസ്തൃതിയുള്ള അഴിയിടത്തുചിറ ക്ഷേത്രക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. താലൂക്കിലെ പഴക്കമേറെയുള്ള വലിയകുളങ്ങളിൽ ഒന്നാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള കുളം പലയിടത്തും കാടുമൂടിയ അവസ്ഥയിലാണ്. ക്ഷേത്രത്തിനോട് ചേർന്ന ഭാഗത്തും റോഡരികിലും മാത്രമാണ് നിലവിൽ സംരക്ഷണ ഭിത്തിയുള്ളത്. അതും ബലക്ഷയം വന്നതാണ്. പ്രദേശത്തെ ശുദ്ധജലവിതാനത്തിൽ ഈ കുളത്തിന് അതീവ പ്രാധാന്യമുണ്ട്. പഴയകാലത്ത് രാജകീയ പ്രൗഢിയിലായിരുന്നു കുളം സംരക്ഷിച്ചിരുന്നത്. പിന്നീട് ദേവസ്വം ബോർഡ് നിയന്ത്രണം ഏറ്റെടുത്തതോടെ കുളത്തിന്റെ പ്രൗഢി ക്ഷയിച്ചു തുടങ്ങി.

2018ലെ പ്രളയത്തിൽ ഉൾപ്പെടെ ഒഴുകിയെത്തിയ ചെളി അടിഞ്ഞുകൂടിയത് കുളം മലിനമാകാൻ പ്രധാന കാരണമായി. ചെളി നീക്കംചെയ്ത് സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. കുളത്തിനോട് ചേർന്നാണ് പ്രദേശത്തെ പ്രധാന പാതകളും കടന്നുപോകുന്നത്. കുളം സംരക്ഷണമില്ലാതെ നശിക്കുന്നതോടൊപ്പം സമീപത്തെ റോഡുകളും കുളത്തിലേക്ക് ഇടിഞ്ഞുവീഴാനും സാദ്ധ്യതയുണ്ട്. ചരിത്രവും ഐതീഹ്യവും പഴമയും നിറഞ്ഞ അഴിയിടത്തുചിറ മഹാദേവക്ഷേതക്കുളത്തിന് പ്രദേശവുമായി ബന്ധപ്പെട്ട് പ്രാധാന്യം ഏറെയാണ്. ഇവിടുത്തെ ഇരുപതോളം ക്ഷേത്രങ്ങളുടെ ആറാട്ട് ക്രിയകൾ നടക്കുന്നത് ഇവിടെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...