തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘താന്‍ മത്സരിച്ച ഡിവിഷനില്‍ 283 വോട്ട് കോണ്‍ഗ്രസിന് നല്‍കി മൂന്നാം ഡിവിഷനില്‍ സിപിഎമ്മിന് മറുപടിയായി 150 വോട്ട് കോണ്‍ഗ്രസ് കൊടുത്തതിനും തെളിവുകള്‍ ഉണ്ട്. സിപിഎം-കോണ്‍ഗ്രസ് വോട്ടു കച്ചവടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നതെങ്കില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ സഖ്യമായി മാറുമെന്ന് ഉറപ്പാണ്’ തൃശൂര്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി കൂടിയായ ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മുസ്ലിം തീവ്രവാദികളുമായി പോലും സിപിഎമ്മും കോണ്‍ഗ്രസും സഖ്യം ഉണ്ടാക്കി. പരസ്പരം വോട്ട് കച്ചവടം നടത്തി ബി.ജെ.പിയുടെ വിജയം തടയാന്‍ ശ്രമിക്കുകയാണിവര്‍. ന്യൂനപക്ഷങ്ങള്‍ ബിജെപിക്കൊപ്പം ചേരുന്നത് മതേതരത്വം മുഖമറയാക്കി വോട്ട് നേടാന്‍ ശ്രമിച്ചവന്ന സിപിഎമ്മിനും കോണ്‍ഗ്രസിനും തലവേദനയായി മാറി. 500-ന് മുകളില്‍ ന്യൂനപക്ഷ സ്ഥനാര്‍ത്ഥികള്‍ ബിജെപിയില്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയതിന്റെ തെളിവാണ് കെ.മുരളീധരന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇമ്രാന്‍ഖാന്റേയും പാക്കിസ്ഥാന്റേയും വോട്ടും സഹായവും തേടുന്ന തരത്തില്‍ ഇരുപാര്‍ട്ടികളും അധഃപതിച്ചിരിക്കുന്നതിന്റെ തെളിവാണ് കെ.മുരളീധരന്റേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.