സ്വാതന്ത്ര്യ സമര കാലത്ത് രാജ്യത്തെ പോരാട്ടങ്ങളെ ഒറ്റുകൊടുത്തത് കമ്മ്യൂണിസ്റ്റുകളാണെന്ന് ബി ഗോപാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വാതന്ത്ര്യ സമര കാലത്ത് രാജ്യത്തെ പോരാട്ടങ്ങളെ ഒറ്റുകൊടുത്തത് കമ്മ്യൂണിസ്റ്റുകളാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അന്ന് വൈസ്രോയിക്ക് മുന്നില്‍ പോയി വിഭജനത്തിന്‍റെ സ്‌കെച്ച്‌ കൈമാറിയത് കമ്മ്യൂണിസ്റ്റ്കാരാണ്. ഗാന്ധിജിയേയും സുഭാഷ് ചന്ദ്ര ബോസിനേയും ബ്രിട്ടീഷ് പോലീസിന് ഒറ്റുകൊടുത്ത പാരമ്പര്യമുള്ളവരാണ് അവരെന്നും ബിജെപി നേതാവ് ആരോപിച്ചു. ഭാരതത്തെ പതിനേഴായി വിഭജിക്കാന്‍ ആവശ്യപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതിന് കഴിയാതെ വന്നപ്പോള്‍ അവര്‍ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് പറഞ്ഞ് കല്‍ക്കത്ത തീസീസുമായി കരിദിനമാചരിച്ചു. അതേ തുടര്‍ന്ന് നെഹ്രു ജയിലിലിട്ടതും ഇവരെയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എസ് എസ് ബാട്ട് ലിവാലയുടെ ലേഖനവും തുറന്നുപറച്ചിലും എം ആര്‍ മസീനിയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുള്ളത് ചരിത്ര രേഖകളാണ്. ചരിത്രം മരിക്കില്ല  ജീവിക്കുകയേ ഉള്ളൂ. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി സി ജോഷിയുടെ വൈസ്രോയിയുമായിട്ടുള്ള കത്തുകളും ചരിത്ര രേഖകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്താന്‍ വാദത്തെ പിന്താങ്ങിയ ലീഗിന് പിന്തുണ കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതേസമയം സവര്‍ക്കര്‍ പാകിസ്താന്‍ വാദത്തിനും മുസ്ലീം ലീഗിന്‍റെ മാരീചവേഷത്തിനുമെതിരെ പോരാടുകയായിരുന്നു എന്നതുമാണ് ചരിത്രം. സവര്‍ക്കറെ കേരളത്തില്‍ എതിര്‍ക്കുന്നവര്‍ മഹാരാഷ്ട്രയില്‍ സവര്‍ക്കറുടെ ചിത്രത്തില്‍ വിപ്ലവ പൂക്കള്‍ അര്‍പ്പിക്കുന്ന കാലഘട്ടത്തില്‍ ഈ ഓര്‍മ്മകള്‍ ഭാവിയിലെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഗുണം ചെയ്യുമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...