മലയാള സിനിമയില്‍ ചില നടീനടന്മാര്‍ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മലയാള സിനിമയിലെ ചില നടീനടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നു. പല സിനിമകള്‍ക്കും ഒരേ ഡേറ്റ് കൊടുക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ എഡിറ്റ് ചെയ്ത് ഉടന്‍ കാണണം എന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ചില നടന്‍മാര്‍ അവര്‍ ആവശ്യപ്പെടുംപോലെ റീഎഡിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇത് സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അഭിപ്രായം ആര്‍ക്കും പറയാം, എന്നാല്‍ സിനിമയെ പ്രതിസന്ധിയിലാക്കുന്ന നടപടി ശരിയല്ല. വിഷയങ്ങളുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ആരൊക്കെയാണ് സഹകരിക്കാത്തത് എന്നത് ഉടന്‍ വ്യക്തമാക്കും. അവരുമായി ചര്‍ച്ച ചെയ്ത് പേര് വെളിപ്പെടുത്തുമെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.