കൊച്ചി: വിവാദമായ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമാ വിഷയത്തിൽ പ്രതികരിച്ച് ബി ഉണ്ണികൃഷ്ണൻ. മലയാള സിനിമ സമൂഹം ഒന്നടങ്കം ഒന്നിച്ചു നിന്നു, അതിന്റെ ഫലമാണ് ആദ്യം സെൻസർ ബോർഡ് ഉയർത്തിയ വിഷയങ്ങളിൽ നിന്ന് കുറച്ചെങ്കിലും വ്യതിചലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു സിനിമയ്ക്ക് വേണ്ടി ഉള്ള പോരാട്ടം അല്ല. സി ബി എഫ് സി പേരുമാറ്റിയ സിനിമകൾ അടക്കം ചൂണ്ടി കാണിച്ചിരുന്നു. ഇത് ഇനിയും പ്രതീക്ഷിക്കാം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഈ നടപടിയെ അപലപിച്ചു. ഇത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ല. ഞാൻ തോറ്റില്ല നീയും തോറ്റില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചു.
96 കട്ട് വേണം എന്നാണ് റിവേഴ്‌സിങ് കമ്മിറ്റി പറഞ്ഞത്. പേര് ഇടുന്നതിന് ഗൈഡ് ലൈൻ വെക്കുന്നെങ്കിൽ ഞങ്ങളും അതിൽ പങ്കാളികൾ ആകാം. ഒരു സിനിമയ്ക്ക് പേരിടാൻ ആർക്കാണ് അവകാശം ? സംവിധായകൻ വ്യക്തിപരമായി ആണ് സിനിമയ്ക്ക് പേര് നിശ്ചയിക്കുന്നത് എന്നാണ് വാദം. താൽക്കാലിക നീതി അല്ല ഇതു. ഇപ്പോൾ ഉണ്ടായത് സമവായം ആണ്. വലിയ സാംസ്കാരിക പ്രശ്നം ആണ് ഇത്. ഒരു സിനിമ നിർമ്മിക്കുമ്പോൾ എന്തൊക്കെ പാലിക്കണം എന്നതിന് കൃത്യമായ ഗൈഡ് ലൈൻസ് വരട്ടെ. ചെറുത്ത് നില്പ്പുകൾ തുടർന്നുകൊണ്ട് ഇരിക്കും. പൊന്മുട്ട ഇടുന്ന താറാവ് എന്ന സിനിമയ്ക്കും ആദ്യം ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.