ദക്ഷിണാഫ്രിക്ക : ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ആണ് ബബിത ദേവ്കരണ്‍. കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ബബിതയ്ക്ക് വെടിയേറ്റത്. ആരോഗ്യവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നല്‍കിയ റിപ്പോര്‍ട്ട് പിപ ഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വന്‍ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. 2 കോടി ഡോളറിന്റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്.
തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടു കാറില്‍ മടങ്ങുമ്പോഴാണ് ബബിതയ്ക്ക് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിയ്ക്കുന്നതായി പോലീസ് അറിയിച്ചു.