“സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല, ഞാൻ സ്കൂളിൽ വരുന്നില്ല” – ആദിവാസി ഉന്നതികളിൽ ഡ്രോപ് ഔട്ട് ഹണ്ട്

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള സർക്കാരിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ വികസന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആർ സിയും സംയുക്തമായി ആദിവാസി ഉന്നതികളിൽ പഠനം മുടക്കി കഴിയുന്ന കുട്ടികളെ കണ്ടെത്താൻ പ്രത്യേക സന്ദർശനം നടത്തി. “സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല, ഞാൻ സ്കൂളിൽ വരുന്നില്ല” എന്ന് പറഞ്ഞ കുട്ടിയെ “സാരമില്ല മോനേ ഞാൻ ഡ്രസ്സ് വാങ്ങിത്തരാം”എന്ന് സ്നേഹത്തോടെ ചേർത്ത് നിർത്തി മറുപടി പറഞ്ഞ ടി.ഡി.ഒ നജിം സാറിനോട് മറുത്ത് ഒന്നും പറയാനില്ലായിരുന്നു അവന്, മിടുക്കനായി കൂടെ പോന്നു. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എസ്.എ. നജീം, റാന്നി ബി.പി.സി ഷാജി എ. സലാം എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

ഒരു വർഷമായി വിദ്യാലയത്തിൽ പോകാത്ത ഒരു കുട്ടിയേയും സ്കൂൾ തുറന്ന് ഇന്നേവരെ സ്കൂളിൽ പോകാത്ത 13 കുട്ടികളേയും കണ്ടെത്തി എം.ആർ.എസ്സിൽ എത്തിച്ചു. രക്ഷിതാക്കളുടെ താത്പര്യക്കുറവും കുട്ടികളുടെ താത്പര്യക്കുറവും കുട്ടികളെ വിദ്യാലയങ്ങളിൽ നിന്നകറ്റുന്നു. ആദ്യ ഘട്ട സന്ദർശനം മഞ്ഞത്തോട് പ്ലാപ്പള്ളി ഉന്നതികളിൽ ആയിരുന്നു. ഹോസ്റ്റലിൽ എത്തിയ കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പoന പിന്തുണാ പരിപാടികളും സംഘടിപ്പിക്കും. ഉന്നതികളിലും പട്ടികവർഗ വികസന വകുപ്പും റാന്നി ബി.ആർ സിയും വനം വകുപ്പും സംയുക്തമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.

ട്രൈബൽ എക്റ്റൻഷൻ ഓഫിസർ വി. ഗോപകുമാർ, മഹിള സമഖ്യ വോളണ്ടിയർ രജനി എന്നിവരും സംഘാംഗങ്ങളായി. കുട്ടികൾ ടി.ഡി.ഒ വാങ്ങി നൽകിയ പുതുവസ്ത്രങ്ങളണിഞ്ഞാണ് വിദ്യാലയത്തിലെത്തിയത്. പരിപാടിയുടെ ഭാഗമായി മഞ്ഞത്തോട് അങ്കണവാടിയിൽ വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം കൂടി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. യോഗത്തിൽ രാജാംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബിജു തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബി മോൾ, അട്ടത്തോട് ട്രൈബൽ ഗവൺമെന്റ് എൽ പി സ്കൂൾ അധ്യാപകൻ സുബീഷ് കെ എം, ഐ സി ഡി എസ് സൂപ്പർവൈസർ യു.അർച്ചന, അംഗൻവാടി വർക്കർ സുലൈഖ ബീവി തുടങ്ങിയവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...