തിരുവനന്തപുരം : കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനം എന്ന് വി ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ബോഡി ബിൽഡിംഗ് സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള കായിക ഇനമായി അംഗീകരിച്ചിട്ടില്ല. ഒളിമ്പിക്സിൽ പങ്കെടുത്തവരെ പോലും തഴഞ്ഞാണ് വിവാദ നിയമനം നടത്തിയത്. സിപിഎം പ്രവർത്തകർക്കുള്ള സർക്കാർ ജോലി സംവിധാനം അല്ല സ്പോർട്സ് കോട്ട നിയമനം. നേരിട്ട് ഇൻസ്പെക്ടർ റാങ്കിലേക്ക് നിയമിക്കരുതെന്ന് നിയമം ഉണ്ട്. ആഭ്യന്തരവകുപ്പും കൊടുത്ത നിർദ്ദേശങ്ങൾ തള്ളിയാണ് നിയമനം. ബോടി ബിൽഡിംഗ് താരത്തിന്‍റെ അനധികൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
കണ്ണൂർ കുത്തുപറമ്പ് സ്വദേശിയായ ഷിനുവിന് പോലീസിൽ ഇൻസ്പ്ടർ തസ്തിയിൽ നിയമനം നൽകിയതാണ് വിവാദമായത്. ഒളിമ്പ്യൻ ശ്രീശങ്കറിന് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകാനുള്ള ഡിജിപിയുടെ ശുപാർശ തള്ളിയാണ് കായിക മത്സരങ്ങളിലെ ഇനമല്ലാത്ത ശരീരസൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും ഗസറ്റഡ് തസ്തിയിൽ നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. മെയ് മാസത്തിൽ ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നൽകാനാണ് തീരുമാനം. നിയമനവും പിന്നാലെ പുരസ്ക്കാരവും കിട്ടാൻ കാരണം ഷിനുവിന്‍റെ ഉന്നതബന്ധങ്ങളാണെന്നാണ് വിവരം