കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നു : വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനം എന്ന് വി ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ബോഡി ബിൽഡിംഗ് സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള കായിക ഇനമായി അംഗീകരിച്ചിട്ടില്ല. ഒളിമ്പിക്സിൽ പങ്കെടുത്തവരെ പോലും തഴഞ്ഞാണ് വിവാദ നിയമനം നടത്തിയത്. സിപിഎം പ്രവർത്തകർക്കുള്ള സർക്കാർ ജോലി സംവിധാനം അല്ല സ്പോർട്സ് കോട്ട നിയമനം. നേരിട്ട് ഇൻസ്പെക്ടർ റാങ്കിലേക്ക് നിയമിക്കരുതെന്ന് നിയമം ഉണ്ട്. ആഭ്യന്തരവകുപ്പും കൊടുത്ത നിർദ്ദേശങ്ങൾ തള്ളിയാണ് നിയമനം. ബോടി ബിൽഡിംഗ് താരത്തിന്‍റെ അനധികൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

കണ്ണൂ‍ർ കുത്തുപറമ്പ് സ്വദേശിയായ ഷിനുവിന് പോലീസിൽ ഇൻസ്പ്ടർ തസ്തിയിൽ നിയമനം നൽകിയതാണ് വിവാദമായത്. ഒളിമ്പ്യൻ ശ്രീശങ്കറിന് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകാനുള്ള ഡിജിപിയുടെ ശുപാർശ തള്ളിയാണ് കായിക മത്സരങ്ങളിലെ ഇനമല്ലാത്ത ശരീരസൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും ഗസറ്റഡ് തസ്തിയിൽ നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. മെയ് മാസത്തിൽ ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നൽകാനാണ് തീരുമാനം. നിയമനവും പിന്നാലെ പുരസ്ക്കാരവും കിട്ടാൻ കാരണം ഷിനുവിന്‍റെ ഉന്നതബന്ധങ്ങളാണെന്നാണ് വിവരം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...