റാന്നി : ഒക്ടോബർ മുതൽ കുടുംബശ്രീ സംസ്ഥാന വ്യാപകമായി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള തിരികെ സ്കൂളിലേക്ക് കുടുംബശ്രീ ക്യാമ്പയിൻ പ്രചരണാർത്ഥം വെച്ചൂച്ചിറ സിഡിഎസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി. ഏടിഎം ജംഗ്ഷനിൽ കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരടങ്ങിയ വർണ്ണശബളമായ ഘോഷയാത്ര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ സതീഷ് പണിക്കർ സിഡിഎസ് ചെയർപേഴ്സൺ ഷീബ ജോൺസന് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, രമദേവി, പ്രസനകുമാരി, എലിസബത്ത്, ഷാജി കൈപ്പുഴ, എന്നിവർ പ്രസംഗിച്ചു. പ്രിയ സുരേന്ദ്രൻ, സരിത, രുഗ്മിണി, ലളിത, രാധാമണി, രാജമ്മ, ഓമനജയരാജ്, ബിനു സെബാസ്റ്റൃൻ, മണിയമ്മ, ബീനാ ,പത്മിനി ഘോഷയാത്രക്ക് നേതൃത്വം നൽകി.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെ വിവിധ ദിവസങ്ങളായി സെൻതോമസ് ഹൈസ്കൂൾ, കോളനി ഹയർ സെക്കൻഡറി സ്കൂൾ, എം.ടി.വി. എച്ച്.എസ് കുന്നം, ചാത്തൻ തറ എൽപി സ്കൂൾ, കൊല്ലമുള യുപി സ്കൂൾ, എസ് എൻ ഇംഗ്ലീഷ് മീഡിയം പെൺകുറിഞ്ഞി എന്നിവിടങ്ങളിൽ ആയി 30 ക്ലാസുകൾ നടത്തും. 1500 കുടുംബശ്രീ അംഗങ്ങൾ ഈ ക്ലാസുകളിൽ 9 മുതൽ വൈകിട്ട് 4 30 വരെ പങ്കെടുക്കും. അഞ്ചു വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകൾ. സംഘടനാ ശക്തി, അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം, ജീവിത ഭദ്ര- ഞങ്ങളുടെ സന്തോഷം, ഉപജീവനം ആശയങ്ങൾ/ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. ഒക്ടോബർ പതിനാലിന് മണ്ണടിശാല കോളനി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ആദ്യക്ലാസുകൾ നടക്കും. പത്ത് ക്ലാസുകൾ പ്രവേശനോത്സവത്തോടെ നടത്തുവെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസും സിഡിഎസ് ചെയർപേഷ്സൺ ഷീബാ ജോൺസണനും പറഞ്ഞു.