‘തിരികെ സ്കൂളിലേക്ക്’ കുടുംബശ്രീ വിളംബര റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒക്ടോബർ മുതൽ കുടുംബശ്രീ സംസ്ഥാന വ്യാപകമായി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള തിരികെ സ്കൂളിലേക്ക് കുടുംബശ്രീ ക്യാമ്പയിൻ പ്രചരണാർത്ഥം വെച്ചൂച്ചിറ സിഡിഎസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി. ഏടിഎം ജംഗ്ഷനിൽ കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരടങ്ങിയ വർണ്ണശബളമായ ഘോഷയാത്ര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ സതീഷ് പണിക്കർ സിഡിഎസ് ചെയർപേഴ്സൺ ഷീബ ജോൺസന് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, രമദേവി, പ്രസനകുമാരി, എലിസബത്ത്, ഷാജി കൈപ്പുഴ, എന്നിവർ പ്രസംഗിച്ചു. പ്രിയ സുരേന്ദ്രൻ, സരിത, രുഗ്മിണി, ലളിത, രാധാമണി, രാജമ്മ, ഓമനജയരാജ്, ബിനു സെബാസ്റ്റൃൻ, മണിയമ്മ, ബീനാ ,പത്മിനി ഘോഷയാത്രക്ക്  നേതൃത്വം നൽകി.

ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെ വിവിധ ദിവസങ്ങളായി സെൻതോമസ് ഹൈസ്കൂൾ, കോളനി ഹയർ സെക്കൻഡറി സ്കൂൾ, എം.ടി.വി. എച്ച്.എസ് കുന്നം, ചാത്തൻ തറ എൽപി സ്കൂൾ, കൊല്ലമുള യുപി സ്കൂൾ, എസ് എൻ ഇംഗ്ലീഷ് മീഡിയം പെൺകുറിഞ്ഞി എന്നിവിടങ്ങളിൽ ആയി 30 ക്ലാസുകൾ നടത്തും. 1500 കുടുംബശ്രീ അംഗങ്ങൾ ഈ ക്ലാസുകളിൽ 9 മുതൽ വൈകിട്ട് 4 30 വരെ പങ്കെടുക്കും. അഞ്ചു വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകൾ. സംഘടനാ ശക്തി, അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം, ജീവിത ഭദ്ര- ഞങ്ങളുടെ സന്തോഷം, ഉപജീവനം ആശയങ്ങൾ/ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. ഒക്ടോബർ പതിനാലിന് മണ്ണടിശാല കോളനി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ആദ്യക്ലാസുകൾ നടക്കും. പത്ത് ക്ലാസുകൾ പ്രവേശനോത്സവത്തോടെ നടത്തുവെന്നും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസും സിഡിഎസ് ചെയർപേഷ്സൺ ഷീബാ ജോൺസണനും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...