മുംബൈ: സംഗീത പരിപാടിക്കിടെ ആരാധകര്‍ക്ക് നേരെ തന്റെ അടിവസ്ത്രം ഊരിയെറിഞ്ഞ് ബാക്ക് സ്ട്രീറ്റ് ബോയ്സ് താരങ്ങള്‍. മുംബൈ നഗരത്തിലെ പരിപാടിക്കിടെയാണ് സംഭവം. തങ്ങളുടെ മാസ്റ്റര്‍പീസ് ഗാനങ്ങള്‍ ആലപിക്കുന്നതിനിടെയാണ് മക്ലീന്‍ ജനക്കൂട്ടത്തിന് നേരെ അടിവസ്ത്രമെറിഞ്ഞത്. ഈ രംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മക് ലീന്‍ തന്റെ അടിവസ്ത്രവുമായി സ്റ്റേജിന്റെ ഭാഗത്തേക്ക് കടന്നുവരുന്നു. ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നുണ്ട്. തന്റെ അടിവസ്ത്രം അദ്ദേഹം വീശിക്കാണിക്കുന്നുമുണ്ട്. ഒടുവില്‍ ഒരുഭാഗത്ത് നിലയുറപ്പിച്ച ജനക്കൂട്ടത്തിലേക്ക് അടിവസ്ത്രം വീശിയെറിയുകയായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതാണ് ബാക്ക്സ്ട്രീറ്റ് ബോയ്സ് ടീം. കഴിഞ്ഞ ആഴ്ചയാണ് സംഘം മുംബൈയിലെത്തിയത്. നിക്ക് കാര്‍ട്ടര്‍, ഹൗവി ഡോറോ, എജെ മക്ലീന്‍, ബ്രിയാന്‍ ലിറ്ററല്‍, കെവിന്‍ റിച്ചാര്‍ഡ്സണ്‍ തുടങ്ങിയവരുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.