കോഴഞ്ചേരി : ഹൈന്ദവ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയ ദുരാചാരങ്ങളും മനുഷ്യത്യ രഹിതമായ പ്രവർത്തികളും വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയേയും എതിർക്കപ്പെടേണ്ടതാണെന്നും അതിനായി ശ്രീനാരായണിയ സമൂഹം ഏതറ്റംവരേയും പോകണമെന്നും കോഴഞ്ചേരി യൂണിയൻ പ്രസിഡൻ്റ് മോഹൻ ബാബു പറഞ്ഞു. കോഴഞ്ചേരി എസ്എൻഡിപി യോഗം കോഴഞ്ചേരി യൂണിയനിലെ 152-ാം നമ്പർ കാരം വേലി ശാഖയിലെ ഗുരു മന്ദിരത്തിൻ്റെ 35-ാം മത് പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ യോഗം പ്രസിഡൻ്റ് എം വിജയ രാജൻ അദ്ധ്യക്ഷത വഹിച്ചു.
മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഉം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ജി പ്രദിപ് കുമാർ, യൂണിയൻ കൗൺസിലർ അഡ്വ. സോണി പി ഭാസ്ക്കർ, യൂണിയൻ കമ്മറ്റി അംഗം പി.കെ ഉണ്ണികൃഷ്ണൻ, വനിതാസംഘം യൂണിയൻ എക്സിക്യൂട്ടിവ് കമ്മറ്റിയംഗം സുധാ ശശിധരൻ, ശാഖാ വനിതാ സംഘം പ്രസിഡൻ്റ് എസ് സ്വപ്ന, സെക്രട്ടറി അമ്പിളി ആനന്ദ് എന്നിവർ ആശംസകൾ നേർന്നു. ശാഖാ യോഗം സെക്രട്ടറി കെ പ്രസന്നൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുചിത്രാ പ്രദിപ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഗുരു ധർമ്മ പ്രചാരകൻ വൈക്കം മുരളിയുടെ പ്രഭാഷണവും സർവ്വഐശ്വര്യ പൂജയും കലാപരിപാടികളും നടന്നു. ക്ഷേത്രാ ചാരങ്ങൾക്ക് ചിങ്ങവനം ഷാജി ശാന്തികൾ മുഖ്യകാർമ്മികത്വം വഹിച്ചു.