തെറ്റായ റോഡ് രൂപകൽപ്പനയാണ് അപകടങ്ങൾക്ക് കാരണം ; നിതിൻ ഗഡ്‍കരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ റോഡപകടങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് തെറ്റായ റോഡ് എഞ്ചിനീയറിംഗാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി.  തെറ്റായ റോഡ് രൂപകൽപ്പനയാണ് ഇന്ത്യയിൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഓരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് ലക്ഷം അപകടങ്ങൾക്ക് കാരണം തെറ്റായ റോഡ് എഞ്ചിനീയറിംഗ് ആണെന്നും നിതിൻ ഗഡ്കരി. 2022-ൽ ഇന്ത്യയിൽ 4.61 ലക്ഷത്തിലധികം റോഡ് അപകടങ്ങൾ രേഖപ്പെടുത്തി. അതിൽ 1.68 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 4.45 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബദൽ സാമഗ്രികളും അത്യാധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ചും സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിച്ചും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണച്ചെലവ് കുറയ്ക്കണമെന്ന് ഇന്ത്യൻ റോഡ്‍സ് കോൺഗ്രസിന്റെ 82-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഗഡ്‍കരി ആവശ്യപ്പെട്ടു.

റോഡപകടങ്ങളിൽ പലരും മരിക്കുന്നു. അപകട മരണങ്ങളിൽ 60 ശതമാനവും 18 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. അവരിൽ പലരും എഞ്ചിനീയർമാരും ഡോക്ടർമാരുമാണ്. ഇത് നല്ലതാണോ? രാജ്യത്തിന് വേണ്ടി എഞ്ചിനീയർമാർ എന്ന നിലയിൽ നിങ്ങൾക്ക് ബ്ലാക്ക് സ്പോട്ടുകൾ നീക്കം ചെയ്യാൻ സ്വമേധയാ പ്രവർത്തിക്കാൻ കഴിയുമോ? തെറ്റായ എഞ്ചിനീയറിംഗ് മൂലമുണ്ടാകുന്ന റോഡപകടങ്ങൾ ഒഴിവാക്കാൻ പ്രവർത്തിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഡിസൈനിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ വിശദമായ പ്രോജക്ട് റിപ്പോർട്ടുകളിൽ (ഡിപിആർ) പൂർണത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...